Latest NewsNewsLife StyleHealth & Fitness

കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്താൻ പേരയ്ക്ക

നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടുവരുന്ന പേരയ്ക്ക കഴിച്ചാല്‍ പല ഗുണങ്ങളുണ്ട്. പേരയ്ക്കക്ക് മാത്രമല്ല, പേരയിലക്കുമുണ്ട് ഗുണങ്ങള്‍. ഔഷധങ്ങളുടെ കലവറയാണ് പേരയ്ക്ക. നമ്മള്‍ പലപ്പോഴും ഈ ഫലത്തെ അവഗണിക്കാറാണ് പതിവ്.

സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക നല്ലതാണ്. വി​റ്റാ​മി​ൻ സി, ​ഇ​രു​മ്പ് എന്നിവയടങ്ങിയ ഫലമാണ് പേ​ര​യ്ക്ക​. പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ സി ​ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി എത്തുന്ന കാ​ൽ​സ്യം ആ​ഗി​ര​ണം ചെയ്യും. പേരയ്ക്ക തരുന്ന പ്രധാന ഗുണങ്ങള്‍ നോക്കാം.

1. അ​ണു​ബാ​ധ​യി​ൽ നി​ന്നും സം​ര​ക്ഷ​ണം

പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇ​രു​മ്പ് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്‍കുന്നു. ശരീരത്തിന് പ്രതിരോധശക്തി ലഭിക്കാനും പേരയ്ക്ക നല്ലതാണ്.

2. വൃ​ക്ക​യി​ലെ കല്ല് ഇല്ലാതാക്കും

പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ സി ​ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി എത്തുന്ന കാ​ൽ​സ്യം ആ​ഗി​ര​ണം ചെ​യ്യു​ന്ന​തി​നു സ​ഹാ​യ​കം. അ​തി​നാ​ൽ, വൃ​ക്ക​യി​ൽ ക​ല്ലു​ണ്ടാ​കു​ന്ന​തി​നു​ള​ള സാ​ധ്യ​ത കു​റ​യു​ന്നു.

Read Also : വാഹനമിടിച്ച് പരുക്കേറ്റ നായ്ക്കളുടെ ശരീരത്തില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

3. ര​ക്ത​സ​മ്മർ​ദം നി​യ​ന്ത്രിക്കും

പേ​ര​യ്ക്ക​യി​ൽ ഏ​ത്ത​പ്പ​ഴ​ത്തി​ൽ ഉ​ള​ള​തി​ന് തു​ല്യ​മാ​യ അ​ള​വി​ൽ പൊട്ടാ​സ്യം അ​ട​ങ്ങി​യി​രി​ക്കു​ന്നു. ശ​രീ​ര​ത്തി​ലെ ര​ക്ത​സ​മ്മർ​ദ്ദം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​നു സ​ഹാ​യ​കമാണ്. ഉ​യ​ർ​ന്ന ര​ക്ത​സമ്മർ​ദം കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കമാ‌ണ്.

4. ​കണ്ണു​ക​ളു​ടെ ആ​രോ​ഗ്യത്തിന്

പേ​ര​യ്ക്ക​യി​ൽ വി​റ്റാ​മി​ൻ എ ​സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. വി​റ്റാ​മി​ൻ എ ​ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം ആണ്. കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു.

5. ച​ർ​മ്മത്തിന്

പേ​ര​യ്ക്ക​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ ഇ ​യു​ടെ ആ​ൻ​റി ഓ​ക്സി​ഡ​ന്റ് ഗു​ണം ച​ർ​മത്തിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു.

6. ഗര്‍ഭിണികള്‍ക്ക്

പേ​ര​യ്ക്ക​യി​ലെ ഫോ​ളേ​റ്റു​ക​ൾ സ്ത്രീ​ക​ളു​ടെ പ്ര​ത്യു​ത്പാ​ദ​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്നു. പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ ബി9 ​ഗ​ർ​ഭി​ണി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം.

7. തൈ​റോ​യ്ഡിന്

ഹോ​ർ​മോ​ണു​ക​ളു​ടെ ഉ​ത്പാ​ദ​നം, പ്ര​വ​ർ​ത്ത​നം എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പേ​ര​യ്ക്ക​യി​ലെ കോ​പ്പ​ർ സ​ഹാ​യി​ക്കു​ന്നു. അ​തി​നാ​ൽ, തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ർ​ത്തന​ങ്ങ​ൾ​ക്കും സ​ഹാ​യ​കമാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button