Latest NewsNewsBusiness

കാനറ ബാങ്ക്: ജൂൺ പാദത്തിലെ അറ്റാദായത്തിൽ വർദ്ധനവ്

അറ്റ പലിശ വരുമാനത്തിൽ ഇത്തവണ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്

നടപ്പു സാമ്പത്തിക വർഷത്തിൽ ജൂൺ പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് കാനറ ബാങ്ക്. 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 71.79 ശതമാനമാണ് അറ്റാദായം രേഖപ്പെടുത്തിയത്. കണക്കുകൾ പ്രകാരം, 2,022 കോടി രൂപയാണ് അറ്റാദായം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,177 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.

അറ്റ പലിശ വരുമാനത്തിൽ ഇത്തവണ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുൻ പാദത്തേക്കാൾ അറ്റ പലിശ 3.14 ശതമാനമാണ് ഇടിഞ്ഞിട്ടുള്ളത്. ഇതോടെ, അറ്റ പലിശ വരുമാനം 6,160 കോടി രൂപയിൽ നിന്ന് 6,785 കോടി രൂപയായി. അതേസമയം, പലിശ ഇതര വരുമാനത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പലിശ ഇതര വരുമാനം 24.55 ശതമാനം ഉയർന്ന് 5,175 കോടിയായി.

Also Read: ഇരുവശത്തും സൂപ്പർ നായികമാർ, ആഡംബരകാർ, ബുള്ളറ്റ് റാലി: പുതുമുഖ നായകന് കൊച്ചിയിൽ വൻ വരവേൽപ്പ്

ജൂൺ പാദത്തിൽ ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി കുറഞ്ഞിട്ടുണ്ട്. ഇത് 8.50 ശതമാനത്തിൽ നിന്ന് 6.98 ശതമാനമായി കുറഞ്ഞു. കൂടാതെ, നിക്ഷേപങ്ങൾ 9.42 ശതമാനം വർദ്ധിച്ച് 11.18 ട്രില്യൺ രൂപയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button