Latest NewsIndia

കിടക്കയിൽ മുള്ളിയതിന് സ്വകാര്യ ഭാഗങ്ങൾ പൊള്ളിച്ചു, തലമുടി പിഴുതെടുത്തു, ശരീരം മുഴുവൻ മുറിവുകളും: വളർത്തമ്മയുടെ ക്രൂരത

ഇന്‍ഡോര്‍: കിടക്കയില്‍ മൂത്രമൊഴിച്ചതിന് ഒന്‍പതുവയസ്സുള്ള പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചു. ഇവര്‍ ദത്തെടുത്ത കുട്ടിയെ ആണ് ഉപദ്രവിച്ചിരിക്കുന്നത്. സംഭവത്തില്‍ വളര്‍ത്തമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ അടുത്ത ബന്ധുവാണ് ദത്തെടുത്ത് വളര്‍ത്തിയിരുന്ന സ്ത്രീ. രാത്രി കിടക്കിയില്‍ മൂത്രമൊഴിച്ചുവെന്ന് പറഞ്ഞായിരുന്നു ക്രൂരതയെന്ന് പോലീസ് പറഞ്ഞു.

കുട്ടിക്ക് പൊള്ളലില്‍ ഗുരുതരമായി പരിക്കേറ്റുവെന്നും തലമുടിയുള്‍പ്പെടെ പിഴുതെടുത്തുവെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് പല്ലവി പോര്‍വാള്‍ പറഞ്ഞു.  കുട്ടിയുടെ ശരീരത്തില്‍ നഖം കൊണ്ടുള്ള മുറിവുകളും കണ്ടെത്തിയതായും അവര്‍ പറഞ്ഞു. അതേസമയം കുട്ടിയുടെ ചികിത്സ തുടരുകയാണെന്നും ഡോക്ടര്‍മാരുമായി വിശദമായി സംസാരിച്ച ശേഷം പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിഗണിക്കുമെന്നുമാണ് പോലീസിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

പോലീസ് ഈ കേസില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വളരെ നിസാരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തുന്നത് പരിഗണിക്കണമെന്നും പല്ലവി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button