Latest NewsKeralaNewsIndia

വിലക്ക് മറികടന്ന് പ്ലക്കാർഡ് ഉയർത്തി: ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ് ഉൾപ്പെടെ 4 എംപിമാർക്ക് സസ്പെൻഷൻ

സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഈ നാലുപേർക്കും വോട്ട് ചെയ്യാൻ സാധിക്കില്ല.

ന്യൂഡൽഹി: വിലക്ക് മറികടന്ന് ലോക്സഭയിൽ പ്ലക്കാർഡ് ഉയർത്തിയ കോൺഗ്രസ് എംപിമാർക്ക് സസ്പെൻഷൻടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതിമണി, മാണിക്യം ടാഗോർ എന്നിവരാണ് സസ്പെൻഷനിലായത്. സഭാസമ്മേളനം കഴിയും വരെയാണ് സസ്പെൻഷൻ. സഭ ഇന്നത്തേക്കു പിരിഞ്ഞു.

വിലക്കയറ്റത്തിനെതിരെ പ്ലക്കാർ‍ഡ് ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു എംപിമാർ. സഭയ്ക്കുള്ളിൽ പ്ലക്കാർഡ് ഉയർത്തരുതെന്ന് സ്പീക്കർ ഓം ബിർല മുന്നറിയിപ്പ് നൽകിയെങ്കിലും പ്ലക്കാർഡ് മാറ്റാൻ എംപിമാർ തയ്യാറായില്ല. മൂന്നു മണിക്കുശേഷം ചർച്ചയ്ക്ക് അവസരം തരാമെന്നും പ്ലക്കാർഡ് ഉയർത്തി പ്രതിഷേധം അനുവദിക്കില്ലെന്നും സ്പീക്കർ അറിയിച്ചിരുന്നു. രണ്ടരയ്ക്കു സഭ നിര്‍ത്തിവച്ചശേഷം മൂന്നിനു ചേർന്നപ്പോഴും ഇവർ പ്ലക്കാർഡ് മാറ്റിയിരുന്നില്ല. അന്നേരം ചെയറിൽ ഉണ്ടായിരുന്ന രാജേന്ദ്ര അഗർവാൾ നാലു എംപിമാരെ പേരെടുത്ത് പറയാൻ സ്പീക്കർ ഓം ബിർല നിർദേശിച്ചിരുന്നുവെന്നു വ്യക്തമാക്കി.

read also: ഒരേസമയം ആറ് ഭാര്യമാര്‍, ആരും പരസ്പരം കണ്ടിട്ടില്ല, താമസം അടുത്തടുത്ത വീട്ടിൽ: അവസാനം യുവാവ് അഴിക്കുള്ളിൽ

എന്നാൽ, പേരു പറഞ്ഞിട്ടും ഇവർ സഭയിൽ ഇരിക്കുന്നത് ശരിയല്ലെന്ന് കാട്ടി പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി സസ്പെൻഷനുള്ള പ്രമേയം അവതരിപ്പിക്കുകയും ശബ്ദവോട്ടോടെ അതു പാസാകുകയും ആയിരുന്നു. അതേസമയം, സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഈ നാലുപേർക്കും വോട്ട് ചെയ്യാൻ സാധിക്കില്ല.

സസ്പെൻഷന് പിന്നാലെ വിമർശനവുമായി ടി.എൻ. പ്രതാപൻ രംഗത്തെത്തി. ഇതു നാലാം തവണയാണ് തന്നെ സസ്പെൻഡ് ചെയ്യുന്നതെന്ന് പ്രതാപൻ പറഞ്ഞു. ‘ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടാകരുതെന്നാണ് അവരുടെ ആഗ്രഹം. എന്നാൽ ഞങ്ങൾ പ്രതികരിക്കുക തന്നെ ചെയ്യും. പ്ലക്കാർഡ് കാണിക്കരുതെന്നും മുദ്രാവാക്യം വിളിക്കരുതെന്നുമാണ് ആവശ്യപ്പെട്ടത്. പിന്നെ എവിടെയാണ് അഭിപ്രായം പറയാൻ പറ്റുക? എല്ലാറ്റിനും വിലകൂടി. കുട്ടികൾ കുടിക്കുന്ന പാലിനും മലയാളികൾ കഴിക്കുന്ന അരിക്കും വിലകൂട്ടി. ഇതു പാർലമെന്റിൽ പറയാനല്ലേ ഞങ്ങളെ തിരഞ്ഞെടുത്തു വിട്ടിരിക്കുന്നത്. ഭാവി പ്രതിഷേധം എങ്ങനെ വേണമെന്ന് പാർലമെന്ററി പാർട്ടി പറയുന്ന രീതിയിൽ തീരുമാനമെടുക്കും.’ – പ്രതാപൻ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button