ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള ആഭരണ കയറ്റുമതിയിൽ വർദ്ധനവ്. ജം ആന്റ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2021-22 ൽ 580 കോടി ഡോളറിന്റെ ജെം ആന്റ് ജ്വല്ലറി കയറ്റുമതിയാണ് ഉണ്ടായിട്ടുള്ളത്. മുൻ വർഷമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 15 ശതമാനമാണ് യുഎഇയിലേക്കുള്ള കയറ്റുമതി വർദ്ധിച്ചത്.
വാർഷിക അടിസ്ഥാനത്തിൽ, ജൂൺ മാസത്തിൽ യുഎഇയിലേക്കുള്ള സ്വർണാഭരണ കയറ്റുമതി 59 ശതമാനം ഉയർന്ന് 11.67 കോടി ഡോളറായി. അതേസമയം, മെയ് മാസത്തിലെ കയറ്റുമതി 63 ശതമാനം വർദ്ധിച്ച് 13.52 കോടി ഡോളറിൽ എത്തിയിരുന്നു.
Also Read: കൊച്ചി- ബംഗളൂരു പാതയിലെ വിമാന സർവീസുകളുടെ എണ്ണത്തിൽ വർദ്ധനവ്
ഇന്ത്യ- യുഎഇ സമഗ്ര പങ്കാളിത്ത കരാർ മെയ് മാസത്തിലാണ് പ്രാബല്യത്തിൽ ആയത്. ഇതോടെ, ഇന്ത്യൻ ആഭരണ കയറ്റുമതിക്കാർക്ക് നികുതിയില്ലാതെ യുഎഇ വിപണിയിലേക്ക് പ്രവേശിക്കാൻ സാധിക്കും.
Post Your Comments