ആമസോൺ കാടുകളിൽ പോകാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. അതിനുള്ളിലെ അതിശയിപ്പിക്കുന്ന, ദുരൂഹതകൾ നിറഞ്ഞ കാഴ്ച കാണാൻ ഒറ്റയ്‌ക്കൊന്നും സഞ്ചരിക്കാൻ കഴിയില്ല. ആമസോൺ വനത്തിൽ നാനൂറിലധികം ഇനങ്ങളിലുള്ള ജീവികളാണ് ഉള്ളത്. അവയിൽ പലതും അപകടകാരികളാണ്. ഭയം നിറയ്ക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന ആമസോൺ കാടുകൾക്കുള്ളിൽ സൂര്യപ്രകാശം പോലും കടന്നു വരാറില്ല. ആമസോൺ മലനിരകളിലെ ദുരൂഹത നിറഞ്ഞ ഒന്നാണ് ‘തിളയ്ക്കുന്ന നദി’.
പെറുവിയൻ ആമസോണിന്റെ നിബിഡവനത്തിൽ മറഞ്ഞിരിക്കുന്ന ഈ നദിയിൽ ചൂട് വെള്ളമാണുള്ളത്. നദി പവിത്രമാണെന്നും ചൂടുവെള്ളത്തിന് രോഗശാന്തി ശക്തിയുണ്ടെന്നും ആദിവാസികൾ വിശ്വസിച്ചു. അവർ ഈ ജലത്തെ ഔഷധമാക്കി, മരുന്നുകളിൽ ഉപയോഗിച്ചു. എന്തുകൊണ്ടാണ് ഇവിടെ വെള്ളത്തിന് ചൂടുള്ളതെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. പലരും പറയുന്നത് ചില തെർമൽ എനർജികളുടെ പ്രഭാവം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ്. ഒരുപാട് ദുരൂഹതകൾ നിറഞ്ഞുനിൽക്കുന്ന ഒന്നുതന്നെയാണ് ആമസോൺ കാടുകൾ.
കുട്ടിക്കാലത്ത്, തിളയ്ക്കുന്ന നദിയെ കുറിച്ച് ആന്ദ്രെസ് റൂസോയുടെ മുത്തച്ഛൻ അവന് ഒരു കഥ പറഞ്ഞു കൊടുത്തു. നാഷണൽ ജിയോഗ്രാഫിക് യംഗ് എക്‌സ്‌പ്ലോററായ ആന്ദ്രേസ് റൂസോ ഇപ്പോഴും ആ കഥ തന്നെ വിശ്വസിക്കുന്നു. ഷനായ്-ടിംപിഷ്ക എന്നാണ് ഈ നടിയുടെ പുരാതന നാമം. പാമ്പിന്റെ തലയുടെ ആകൃതിയിലുള്ള പാറക്കല്ലുകൊണ്ട് ആണ് നദി അടയാളയപ്പെടുത്തുന്നത്. ഐതിഹ്യമനുസരിച്ച്, ചൂടുള്ളതും തണുത്തതുമായ വെള്ളം ഇവിടെ ലഭിക്കും. ‘ജലത്തിന്റെ അമ്മ’ എന്ന് പേരുള്ള ഒരു ഭീമാകാരമായ സർപ്പാത്മാവ് നദിയെ ചൂടാക്കുന്നുവന്നാണ് ആന്ദ്രെസ് റൂസോയുടെ മുത്തച്ഛൻ പറഞ്ഞുകൊടുത്ത കഥ. ഈ കഥ സത്യമാണോ എന്നറിയാൻ അദ്ദേഹം തീരുമാനിച്ചു. അമ്മയോട് ചോദിച്ചപ്പോൾ അങ്ങനെയൊരു നദി ഇപ്പോൾ അവിടെ ഇല്ലെന്ന് അവർ പറഞ്ഞു.
Also Read:വിവാഹ ശേഷം നവവധു അഞ്ച് ദിവസം നഗ്നയായി കഴിയണം: വിചിത്ര ആചാരം തുടരുന്ന ഇന്ത്യൻ ഗ്രാമം
ഒരു ജൂൾസ് വെർണിന്റെ കഥ പോലെ ദുരൂഹമാണ് ഈ നദി. ആമസോൺ കാടിന്റെ മധ്യഭാഗത്ത് നിന്ന് ഒഴുകുന്ന ഈ നദി തിളച്ചുമറിയുന്നു. അതിൽ വീഴുന്ന എന്തിനേയും നദി കവർന്നെടുക്കുന്നു. നിഗൂഢതയുടെ ചുരുളഴിക്കാൻ പെറുവിയൻ കാടിന്റെ ആഴങ്ങളിലേക്ക് അദ്ദേഹം സഞ്ചരിച്ചു. 2011-ൽ, റൂസോ അമ്മായിയോടൊപ്പം ആമസോൺ മഴക്കാടുകളിലേക്ക് കാൽനടയായി യാത്ര തിരിച്ചു. പ്രശസ്തമായ ആ നദി അവൻ സ്വന്തം കണ്ണുകൊണ്ട് കണ്ടു.
‘നദിയിലെ ശരാശരി താപനില 86 ഡിഗ്രി സെൽഷ്യസ് [187 ഡിഗ്രി ഫാരൻഹീറ്റ്] ആയിരുന്നു, തീർത്തും തിളച്ചുമറിയില്ല, പക്ഷേ തീർച്ചയായും നല്ല ചൂടുണ്ട്. അതൊരു ഐതിഹ്യമല്ല. ഏറ്റവും അമ്പരപ്പിച്ചത് അതിന്റെ വലുപ്പമായിരുന്നു. ചൂടുനീരുറവകൾ അസാധാരണമല്ല, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ സമാനമായ താപ കുളങ്ങൾ കാണാൻ സാധിക്കും. പക്ഷേ അവയൊന്നും ഈ നദിയുടെ അടുത്ത് പോലും വരുന്നില്ല. അവിശ്വസനീയമായ വലുപ്പമാണ് അതിന്. 6.24 കിലോമീറ്റർ (3.87 മൈൽ) വരെ ചൂടുള്ള വെള്ളമാണ് ഒഴുകുന്നത്’, റൂസോ താൻ കണ്ട കാഴ്ച വിവരിച്ചു.
പ്രദേശവാസിയായ ഷാമന്റെ അനുമതിയോടെ, എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താനൽകുമെന്ന പ്രതീക്ഷയുമായി റൂസോ ആ നദിയെ പാട്ടി പഠിക്കാൻ വർഷങ്ങൾ ചിലവഴിച്ചു. നദിയെ ആദ്യമായി കണ്ടെത്തിയത് റൂസോ അല്ല. അത്, ഷനായ്-ടിംപിഷ്ക ആയിരുന്നു.
Post Your Comments