Latest NewsNewsIndia

മകള്‍ക്ക് നേരെ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്താന്‍ ഗൂഡാലോചന നടത്തി: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സ്മൃതി ഇറാനി

വ്യാജ ലൈസന്‍സ് ഉപയോഗിച്ച് ഗോവയില്‍ സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനി ഒരു റെസ്‌റ്റോറന്റ് നടത്തുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ഉന്നയിച്ച ആരോപണം.

ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പവന്‍ ഖേര, ജയറാം രമേശ്, നെറ്റ ഡിസൂസ എന്നിവര്‍ക്കെതിരെയാണ് സ്മൃതി ഇറാനി നോട്ടിസ് അയച്ചത്. തന്റെ മകള്‍ക്ക് നേരെ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്താന്‍ ഗൂഡാലോചന നടത്തിയെന്നും അപകീര്‍ത്തിപ്പെടുത്തിയെന്നും കാണിച്ചാണ് കേന്ദ്രമന്ത്രി മാനനഷ്ടക്കേസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഗോവയിലെ ഒരു റെസ്റ്റോറന്റിന്റെ ഉടമസ്ഥതയെച്ചൊല്ലിയാണ് സ്മൃതി ഇറാനിയുടെ മകള്‍ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസ് രംഗത്തെത്തിയത്.

‘തന്റെ മകള്‍ ഒരിക്കലും ഒരു ബാര്‍ നടത്തുന്നതിനോ മറ്റേതെങ്കിലും ബിസിനസിനോ ലൈസന്‍സിന് വേണ്ടി അപേക്ഷിച്ചിട്ടില്ല. അവള്‍ക്ക് ഗോവയിലെ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു നോട്ടീസും നല്‍കിയിട്ടില്ല. 18 വയസുള്ള മകള്‍ക്ക് നേരെയാണ് കോണ്‍ഗ്രസ് അധാര്‍മികമവും തരംതാണതുമായ ആക്രമണങ്ങള്‍ നടത്തുന്നത്’- സ്മൃതി ഇറാനി പറഞ്ഞു.

Read Also: രണ്ട് സുപ്രധാന കേസുകൾ സിബിഐയ്ക്ക് കൈമാറി: നിർദ്ദേശം നൽകി മഹാരാഷ്ട്ര സർക്കാർ

വ്യാജ ലൈസന്‍സ് ഉപയോഗിച്ച് ഗോവയില്‍ സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനി ഒരു റെസ്‌റ്റോറന്റ് നടത്തുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ഉന്നയിച്ച ആരോപണം. സ്മൃതി ഇറാനിക്ക് നേരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ്, 13 വര്‍ഷം മുന്‍പ് മരിച്ചുപോയ ഒരാളുടെ പേരിലാണ് സ്മൃതി ഇറാനിയുടെ മകള്‍ ലൈസന്‍സ് സ്വന്തമാക്കിയതെന്നും വാദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button