മലപ്പുറം: നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപസംഗമം 2022’ സെപ്തംബർ 28ന് മലപ്പുറത്ത് നടക്കും. നിലവിൽ സംരംഭങ്ങൾ നടത്തുന്നവർക്കും ആവശ്യമായ നിക്ഷേപം ലഭ്യമാകാത്തതിനാൽ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയാത്തവർക്കും ആശയങ്ങൾ നിക്ഷേപകർക്ക് മുൻപിൽ അവതരിപ്പിക്കാൻ അവസരമുണ്ടാകും.
Read Also: നൈപുണ്യ വികസനം: അസാപ് കേരളയും ജിഎംആർ ഏവിയേഷൻ അക്കാദമിയുമായി ധാരണാപത്രം ഒപ്പുവച്ചു
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകരും സംരംഭകരും ആഗസ്റ്റ് 12ന് മുമ്പ് എൻ.ബി.എഫ്.സിയിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 04712770534, 8592958677, ഇ-മെയിൽ: nbfc.norka@kerala.gov.in/ nbfc.coordinator@gmail.com.
Post Your Comments