Latest NewsKeralaNews

നൈപുണ്യ വികസനം: അസാപ് കേരളയും ജിഎംആർ ഏവിയേഷൻ അക്കാദമിയുമായി ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം: കേരളത്തിലെ നൈപുണ്യ വികസനത്തിന് പുതുമാനം നൽകുവാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കമ്പനിയായ അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമും (അസാപ് കേരള) ഏവിയേഷൻ രംഗത്തെ വ്യവസായ പ്രമുഖരായ ജിഎംആർ എയർപോർട്ട് ലിമിറ്റഡിന്റെ ബിസിനസ് ഡിവിഷനായ ജിഎംആർ ഏവിയേഷൻ അക്കാദമിയുമായി ധാരണാപത്രം ഒപ്പുവച്ചു. അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് കളമശ്ശേരിയുടെ ഓപ്പറേറ്റിംഗ് പാർട്ണർ ആയി ജിഎംആർ ഏവിയേഷൻ അക്കാദമിയെ നിയമിച്ചുകൊണ്ടുള്ളതാണ് ധാരണാപത്രം.

Read Also: ‘സ്വകാര്യ ഭാഗങ്ങളിൽ ബിയർബോട്ടിൽ കയറ്റി: പീഡനദൃശ്യങ്ങൾ പകർത്തി പെൻഡ്രൈവിലാക്കി’: തൃശൂരിൽ നടന്നത്

ഏവിയേഷൻ രംഗത്തെ വർദ്ധിച്ചു വരുന്ന തൊഴിൽ സാധ്യതകളുടെ പ്രയോജനം കേരളത്തിലെ യുവജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വിവിധ തൊഴിൽ നൈപുണ്യ കോഴ്സുകൾ അസാപ്പും ജിഎംആർ ഏവിയേഷൻ അക്കാദമിയും സംയുക്തമായി കളമശ്ശേരി സ്‌കിൽ പാർക്കിൽ നടത്തും.

ഡ്രോൺ ടെക്നോളജി, ക്യാബിൻ ക്രൂ മാനേജ്മെന്റ്, കാർഗോ & ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഫയർ ഫൈറ്റിംഗ്, റീറ്റെയ്ൽ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ കോഴ്സുകളാണ് സ്‌കിൽ പാർക്കിലൂടെ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം സ്‌കിൽ പാർക്കിൽ സ്ഥാപിച്ചിട്ടുള്ള എആർ/ വിആർ ലാബിന്റെ സഹായത്തോടെ ഐടി രംഗത്തെ തൊഴിൽ അവസരങ്ങൾക്ക് അനുയോജ്യമായ എആർ/ വിആർ ടെക്നോളജിയിൽ അധിഷ്ഠിതമായ ഗെയിം ഡെവലപ്പർ, വിആർ ഡെവലപ്പർ, പ്രോഗ്രാമർ, ആർടിസ്റ്റ് തുടങ്ങി യൂണിറ്റി സർട്ടിഫിക്കേഷനോട് കൂടിയ കോഴ്സുകളിലും അസാപ് പരിശീലനം ലഭ്യമാകും.

Read Also: ‘ഫഡ്‌നാവിസിന് പകരം ഷിൻഡെ മുഖ്യമന്ത്രിയാകണമെന്ന് പാർട്ടി തീരുമാനിച്ചത് കനത്ത ഹൃദയത്തോടെ’: ചന്ദ്രകാന്ത് പാട്ടീൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button