Latest NewsIndiaNewsBusiness

പ്രധാനമന്ത്രി ഫസൽ ഭീമ യോജന പദ്ധതി: ഇൻഷുറൻസ് കമ്പനികൾ നേട്ടമുണ്ടാക്കിയത് കോടികൾ

പ്രധാനമന്ത്രി ഫസൽ ഭീമ യോജനയ്ക്ക് കീഴിൽ 18 ഇൻഷുറൻസ് കമ്പനികളെയാണ് കേന്ദ്ര സർക്കാർ എംപാനൽ ചെയ്തിട്ടുള്ളത്

കേന്ദ്ര സർക്കാറിന്റെ അഭിമാന പദ്ധതികളിൽ ഒന്നായ പ്രധാനമന്ത്രി ഫസൽ ഭീമ യോജന പദ്ധതിയിൽ നിന്നും നേട്ടങ്ങൾ കൊയ്ത് രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾ. കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി ഈ പദ്ധതിയിൽ നിന്നും ഇൻഷുറൻസ് കമ്പനികൾക്ക് വൻ നേട്ടമാണ് കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്. ഖാരിഫ് വിളവെടുപ്പുമായി ബന്ധപ്പെട്ട് 2016-17 സാമ്പത്തിക വർഷം മുതൽ 2022 മാർച്ച് 31 വരെയുളള കണക്കുകളിലാണ് ഇൻഷുറൻസ് കമ്പനിയുടെ നേട്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.

ഈ പദ്ധതി മുഖാന്തരം കർഷകർക്ക് ആനുകൂല്യങ്ങൾ ലഭിച്ചെങ്കിലും കൂടുതൽ ലാഭം ഉണ്ടാക്കാൻ കഴിഞ്ഞത് ഇൻഷുറൻസ് കമ്പനികൾക്കാണ്. 1,19,314 കോടി രൂപയാണ് കർഷകർക്ക് ക്ലെയിം ലഭിച്ചത്. എന്നാൽ, ഇൻഷുറൻസ് കമ്പനികൾക്ക് ഇക്കാലയളവിൽ കിട്ടിയ പ്രീമിയം തുക 1,59,132 കോടിയാണ്. 40,000 കോടിയുടെ നേട്ടം കൈവരിക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് കഴിഞ്ഞു.

Also Read: ഇന്ധനവില വിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

പ്രധാനമന്ത്രി ഫസൽ ഭീമ യോജനയ്ക്ക് കീഴിൽ 18 ഇൻഷുറൻസ് കമ്പനികളെയാണ് കേന്ദ്ര സർക്കാർ എംപാനൽ ചെയ്തിട്ടുള്ളത്. നിലവിൽ, പഞ്ചാബ് ഈ പദ്ധതിയുടെ ഭാഗമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button