നഞ്ചിയമ്മയ്ക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ചില കോണുകളിൽ നിന്ന് എതിർപ്പുകളും വിമർശനങ്ങളും ഉണ്ടായിരുന്നു. ഇതിനെതിരെ സംഗീത ലോകത്ത് നിന്ന് നിരവധി പേരാണ് മറുപടിയുമായി എത്തുന്നത്. ഇപ്പോഴിതാ നഞ്ചിയമ്മയ്ക്ക് പിന്തുണ അറിയിച്ച് സംവിധായകൻ അഖിൽ മാരാർ. ഒരാൾ മികച്ചവൻ ആവുന്നത് അയാൾ ആരോട് മത്സരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആണെന്നും, നഞ്ചിയമ്മയുടെ പാട്ട് അവാർഡ് നേടിയതിന് പിന്നിൽ നിരവധി കാരണങ്ങൾ ഉണ്ടാവാമെന്നും അദ്ദേഹം പറയുന്നു.
നേരത്തെ, നഞ്ചിയമ്മയ്ക്ക് പിന്തുണ അറിയിച്ച് സംഗീത സംവിധായകൻ ബിജിപാൽ രംഗത്ത് വന്നിരുന്നു. ‘സംഗീതത്തിലെ ശുദ്ധി എന്താണ്! ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്, നഞ്ചിയമ്മ’, ഇങ്ങനെയാണ് ബിജിപാൽ സമൂഹ മാധ്യമത്തിൽ എഴുതിയത്. നഞ്ചിയമ്മയുടെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
അഖിൽ മാരാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
നഞ്ചിയമ്മയ്ക്ക് കിട്ടിയ അവാർഡ് പലരുടെയും കുരുവിന് കിട്ടിയ അടിയായി പോയി.. ആ കുരു പൊട്ടി വ്രണമായി അവിടെ ഇപ്പോൾ നല്ല ചൊറിച്ചിലും അവർ സമാധാനമായിരുന്നിട്ടു ചൊറിയട്ടെ… എത്രയോ മികച്ച ഗാനങ്ങൾ ചെയ്തിട്ടുള്ള ഇളയരാജയ്ക്ക് ലഭിക്കാത്ത ഓസ്കാർ AR റഹ്മാന് ലഭിച്ചു…റഹ്മാൻ സംഗീത ലോകത്തെ അതുല്യ പ്രതിഭയാണ് പക്ഷെ അദ്ദേഹത്തിന്റെ തന്നെ സൃഷ്ടികളിൽ എത്രയോ താഴെ നിൽക്കുന്ന ഒരു ഗാനത്തിനാണ് ഓസ്കാർ ലഭിച്ചത്.. എന്ത് കൊണ്ടെന്നാൽ ജൂറിയുടെ മുന്നിൽ എത്തിയത് ആ സിനിമ ആയിരുന്നു..
153 റൻസ് അടിച്ചിട്ടും മാൻ ഓഫ് ദി മാച്ച് അവാർഡ് കിട്ടാത്ത ദ്രാവിഡിന് 75 റൻസ് അടിച്ച കളിയിൽ മാൻ ഓഫ് ദി മാച്ച് ലഭിച്ചിട്ടുണ്ട്…153 അടിച്ച കളിയിൽ സച്ചിൻ 186 അടിച്ചതാണ് ദ്രാവിഡിനെ രണ്ടാമൻ ആക്കിയത്.. 75 റൻസ് നേടിയപ്പോൾ അദ്ദേഹം ആയിരുന്നു ടീമിലെ ഒന്നാമൻ.. അതായത് ഒരാൾ അവാർഡിനോ അംഗീകാരത്തിനോ പത്രമാകുന്നത് ഇത്തരം താരതമ്യങ്ങളിലൂടെ ആണ്.. ലോകത്തു ഒളിമ്പിക്സിൽ 100 മീറ്ററിൽ സ്വർണ്ണം നേടിയ എല്ലാ അത്ലറ്റുകളും ഒരുമിച്ചു മത്സരിച്ചാൽ ഉസൈൻ ബോൾഡ് സ്വർണ്ണം നേടുകയും ബാക്കിയുള്ളവർ എല്ലാം പരാജയപ്പെട്ടവർ ആയി ചരിത്രത്തിൽ അവശേഷിക്കുകയും ചെയ്യും..
അതാണ് ഞാൻ പറഞ്ഞത് ഒരാൾ മികച്ചവൻ ആവുന്നത് അയാൾ ആരോട് മത്സരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആണ്.. നഞ്ചിയമ്മയുടെ പാട്ട് അവാർഡ് നേടിയതിനു പിന്നിൽ ഇത്തരം നിരവധി കാരണങ്ങൾ ഉണ്ടാവാം. താനാജി പോലെയുള്ള ചിത്രത്തിലെ അഭിനയത്തിന് സുധീർ കരമന ചേട്ടന് അവാർഡ് കൊടുത്തിനോട് എനിക്ക് വലിയ യോജിപ്പോന്നും ഇല്ല..
Post Your Comments