Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNewsBusiness

ഭീമ സിൽവർ: നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ആകർഷകമായ ഇളവുകൾ ഭീമ പ്രഖ്യാപിച്ചിട്ടുണ്ട്

ഭീമ സിൽവറിന്റെ നവീകരിച്ച ഷോറൂം പ്രവർത്തനമാരംഭിച്ചു. എറണാകുളം എംജി റോഡിലുള്ള ഭീമ ജ്വല്ലേഴ്സിന്റെ സമീപത്തായാണ് ഭീമ സിൽവറിന്റെ നവീകരിച്ച ഷോറൂം പ്രവർത്തിക്കുന്നത്. ഷോറൂമിന്റെ ഉദ്ഘാടനം ഭീമ ജ്വല്ലറി ഡയറക്ടർ സരോജിനി ബിന്ദുമാധവ് നിർവഹിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ആകർഷകമായ ഇളവുകൾ ഭീമ പ്രഖ്യാപിച്ചിട്ടുണ്ട്. ആഭരണങ്ങളുടെ പണിക്കൂലിയിൽ 25 ശതമാനമാണ് കിഴിവ് നൽകുന്നത്. കൂടാതെ, പീസ്റേറ്റ് ഉള്ള ആഭരണങ്ങൾക്കും സിൽവർ വസ്തുക്കൾക്കും ഏഴ് ശതമാനം കിഴിവ് നൽകുന്നുണ്ട്. ഈ മാസം 31 വരെയാണ് ഓഫർ ലഭ്യമാക്കുക.

Also Read: കടത്തിക്കൊണ്ടുവന്നത് മൂന്ന് കൗമാരക്കാരികളെ: തൃശ്ശൂരില്‍ യുവാവ് പിടിയില്‍

ഉദ്ഘാടന ചടങ്ങിൽ ചെയർമാൻ ബി. ബിന്ദുമാധവ്, ഡയറക്ടർ മേഘ്ന ബിന്ദുമാധവ്, മാനേജിംഗ് ഡയറക്ടർ അഭിഷേക് ബിന്ദുമാധവ് തുടങ്ങിയവർ പങ്കെടുത്തു.

shortlink

Post Your Comments


Back to top button