ഇന്ന് പലരെയും അലട്ടുന്ന ചർമ്മ പ്രശ്നമാണ് മുഖക്കുരു. കൗമാരക്കാർക്കിടയിൽ മുഖക്കുരു വളരെ സാധാരണമാണ്. അതുകൊണ്ടുതന്നെ മുഖക്കുരുവും പാടുകളും ഇല്ലാതാക്കാൻ പലതരത്തിലുള്ള ഒറ്റമൂലികൾ പരീക്ഷിക്കുന്നവരാണ് ഭൂരിഭാഗം പേരും. മുഖക്കുരുവിൽ നിന്നും ഒരു പരിധി വരെ രക്ഷ നേടാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.
ഇടയ്ക്കിടെ തണുത്ത വെള്ളം കൊണ്ട് മുഖം നന്നായി കഴുകുന്നത് മുഖക്കുരു അകറ്റാൻ സഹായിക്കും. ഇത് മുഖത്തടിഞ്ഞുകൂടിയ അഴുക്കും എണ്ണമയവും നീക്കം ചെയ്യാൻ സഹായിക്കും. മുഖം കഴുകിയതിനു ശേഷം അനുയോജ്യമായ മോയ്സ്ചറൈസർ ഉപയോഗിക്കാവുന്നതാണ്.
സൂര്യപ്രകാശം തട്ടിയുണ്ടാകുന്ന കരിവാളിപ്പുകളിൽ നിന്നും രക്ഷ നേടാൻ സൺസ്ക്രീൻ ക്രീം പുരട്ടുന്നത് നല്ലതാണ്. ഇത് മുഖക്കുരു തടയും. ഭക്ഷണ കാര്യത്തിൽ നാം പ്രത്യേക ശ്രദ്ധ നൽകിയാൽ മുഖക്കുരു വരുന്നത് ഇല്ലാതാക്കാൻ കഴിയും. എണ്ണയിൽ വറുത്തതും കൊഴുപ്പ് കൂടിയതുമായ ഭക്ഷണ പദാർത്ഥങ്ങൾ പൂർണമായും ഒഴിവാക്കുന്നത് നല്ലതാണ്.
Post Your Comments