Latest NewsNewsIndiaBusiness

ഗോതമ്പിന്റെ കരുതൽ ശേഖരം ഉയർന്നു, ഇത്തവണ 80 ശതമാനത്തിലധികം കൂടുതൽ

2022-23 വിപണന വർഷത്തിൽ 188 ലക്ഷം ടൺ ഗോതമ്പാണ് സംഭരിച്ചിട്ടുള്ളത്

ഗോതമ്പിന്റെ കരുതൽ ശേഖരത്തിൽ ഇത്തവണ വൻ വർദ്ധനവ്. 2022-23 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ 134 ലക്ഷം ടണ്ണാണ് ഗോതമ്പിന്റെ കരുതൽ ശേഖരം. ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കരുതൽ ശേഖരത്തിന്റെ മാനദണ്ഡത്തെക്കാൾ 80 ശതമാനം കൂടുതലാണിത്. ആഭ്യന്തര വില വർദ്ധനവിനെ തുടർന്ന് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. കൂടാതെ, 2022-23 വിപണന വർഷത്തിൽ 188 ലക്ഷം ടൺ ഗോതമ്പാണ് സംഭരിച്ചിട്ടുള്ളത്.

Also Read: അച്ഛന് പിന്നാലെ അമ്മയുടെ കണ്മുന്നിൽ ഇല്ലാതായത് ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷ: നന്ദിതയുടെ വിയോഗം നൊമ്പരമാകുമ്പോൾ..

ഇന്ത്യയിൽ റൊട്ടി, ബിസ്ക്കറ്റ് എന്നിവ ഉണ്ടാക്കാനും, തുണി മില്ലുകളിൽ ആവശ്യത്തിനുള്ള സ്റ്റാർച്ച് ഉൽപ്പാദിപ്പിക്കാനുമാണ് ഏറ്റവും കൂടുതൽ ഗോതമ്പ് ഉപയോഗിക്കുന്നത്. മധ്യപ്രദേശ്, ബീഹാർ, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് വൻ തോതിൽ ഗോതമ്പ് കൃഷി ചെയ്യുന്നത്. ഗോതമ്പ് കയറ്റുമതിയിൽ ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണം ആഗോള വിപണിയെ സാരമായി ബാധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button