അബുദാബി: യുഎഇയിൽ ചൂട് കനക്കുന്നു. വരും ദിവസങ്ങളിലും ചൂട് ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അബുദാബിയിൽ വരും ദിവസങ്ങളിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്.
Read Also: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 4×400 റിലേ ഓടാൻ വിരമിക്കൽ നീട്ടിവെച്ച് അലിസൺ ഫെലിക്സ്
ദുബായിൽ താപനില 43 ഡിഗ്രി സെൽഷ്യസ് വരെയെത്താനും സാധ്യതയുണ്ട്. അതേസമയം, യുഎഇയുടെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ചില സ്ഥലങ്ങളിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
Post Your Comments