UAELatest NewsNewsInternationalGulf

ബറാക ആണവ പദ്ധതിയുടെ നാലാം യൂണിറ്റിലെ സുരക്ഷാ പരിശോധന വിജയകരം: എമിറേറ്റ്‌സ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ

അബുദാബി: യുഎഇ ആണവോർജ പദ്ധതിയുടെ നാലാമത്തെ യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകൾ വിജയകരമെന്ന് എമിറേറ്റ്‌സ് ന്യൂക്ലിയർ എനർജി കോർപറേഷൻ. ഓരോ ഘടകവും പ്രത്യേകമായും യൂണിറ്റ് മൊത്തമായും പ്രവർത്തിപ്പിച്ചാണ് പരിശോധനകൾ നടത്തിയത്. പ്രതികൂല സാഹചര്യങ്ങളിൽ പോലും അപകടരഹിതമായി പ്രവർത്തിക്കുന്ന സംവിധാനങ്ങളാണ് ഇവിടെയുള്ളത്.

Read Also: ഡോമിനോസ് പിസ കഴിക്കാൻ ആഗ്രഹമുണ്ടോ? ഇനി സൊമാറ്റോയിലും സ്വിഗ്ഗിയിലും തിരയേണ്ട, കാരണം അറിയാം

ഭൂചലന സാധ്യതയില്ലാത്ത മേഖലയിലാണ് പ്ലാന്റ് സ്ഥാപിച്ചത്. കടലിനോടു ചേർന്നായതിനാൽ ശീതീകരണ സംവിധാനങ്ങൾക്കും മറ്റും എപ്പോഴും വെള്ളം ലഭ്യമാകുകയും ചെയ്യും. യുഎസിലെ ന്യൂക്ലിയർ റഗുലേറ്ററി കമ്മിഷന്റെ അംഗീകാരം ലഭിച്ച മോഡലിന്റെ പരിഷ്‌കൃത പതിപ്പാണ് പ്ലാന്റിൽ ഉപയോഗിച്ചിട്ടുള്ളത്. സുരക്ഷയും കാര്യക്ഷമതയും കൂട്ടാൻ പ്രഷറൈസ്ഡ് വാട്ടർ റിയാക്ടർ ടെക്നോളജിയാണ് പ്രയോജനപ്പെടുത്തിയിരുന്നത്.

Read Also: സിതാര കൃഷ്ണകുമാറും, സുജാതയുമല്ലാത്ത ഏതെങ്കിലും മ്യൂസിഷ്യന്റെ പേജിൽ നഞ്ചിയമ്മയെ കണ്ടോ?: വൈറൽ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button