Latest NewsNewsLife StyleHealth & Fitness

മുഖകാന്തി വർദ്ധിപ്പിക്കാൻ

മുഖകാന്തി വര്‍ദ്ധിപ്പിക്കാനും ചര്‍മ്മ സംരക്ഷണത്തിനായും ബ്യൂട്ടിപാര്‍ലറുകളെയും മറ്റു സൗന്ദര്യവര്‍ദ്ധക വസ്തുക്കളെയും ആശ്രയിക്കുന്ന പലരും നമുക്കിടയിലുണ്ട്. എന്നാല്‍, പാര്‍ശ്വ ഫലങ്ങളില്ലാതെ, അധികം പണം മുടക്കാതെ എങ്ങനെ മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കാം എന്ന് നോക്കാം.

ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത് ദിവസവും മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ തിളക്കത്തിന് നല്ലതാണ്. പ്രത്യേകിച്ച് വരണ്ട ചര്‍മ്മം ഉള്ളവര്‍ കുളിക്കുന്നതിന് മുമ്പായി ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത് ചര്‍മ്മത്തില്‍ പുരട്ടുക. ഇത് ചര്‍മ്മം കൂടുതല്‍ ലോലമാക്കാന്‍ സഹായിക്കും. അലര്‍ജ്ജി കൊണ്ടുണ്ടാകുന്ന പാടുകള്‍ ചൂടുകാലത്ത് തൊലികളില്‍ കാണപ്പെടുന്ന ചുവപ്പ് നിറം തുടങ്ങിയവ മാറ്റാനും റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്.

Read Also : ആരും ശ്രദ്ധിക്കാതിരുന്ന ബാലകൃഷ്ണനും, അവനെ ശ്രദ്ധേയനാക്കിയ ലാലേട്ടനും: ഗുരുവായൂരിലെ താരങ്ങളായി ‘ലാലേട്ടനും ബാലേട്ടനും’

റോസ് വാട്ടര്‍ നല്ലൊരു ക്ലെന്‍സര്‍ കൂടിയാണ്. മുഖത്ത് അടിഞ്ഞു കൂടിയ അഴുക്കുകളും എണ്ണ മയങ്ങളും നീക്കം ചെയ്യാനും ഇത് സാഹായിക്കുന്നു. മുഖക്കുരു വരുന്നതില്‍ നിന്ന് ചര്‍മ്മത്തെ പ്രതിരോധിക്കാന്‍ റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്. കൂടാതെ, ചര്‍മ്മം തിളങ്ങാനും ശരീരവും മനസ്സും റീഫ്രഷ് ആക്കാനും റോസ് വാട്ടര്‍ നല്ലതാണ്. കുളിക്കുന്ന വെള്ളത്തില്‍ ഒന്നോ രണ്ടോ തുള്ളി റോസ് വാട്ടര്‍ ഒഴിക്കുന്നത് ചര്‍മ്മം തിളങ്ങാന്‍ കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button