മുബൈ: ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെക്കെതിരെ ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ വിശ്വസ്തരായ സുഹാസ് കാണ്ഡെയും ശംഭുരാജ് ദേശായിയും. ഷിൻഡെയ്ക്ക് നക്സൽ ഭീഷണിയുണ്ടായപ്പോൾ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ സുരക്ഷ നിഷേധിച്ചതായി ഇവർ ആരോപിച്ചു. ഏകനാഥ് ഷിൻഡെയുടെ സുരക്ഷ വർധിപ്പിക്കേണ്ടതില്ലെന്ന് ഉദ്ധവ് താക്കറെ നിർദേശിച്ചതായി സുഹാസ് കാണ്ഡെയും ശംഭുരാജ് ദേശായിയും മാധ്യമങ്ങളോട് പറഞ്ഞു.
‘പൊലീസിന്റെ ആക്രമണത്തിൽ 26 നക്സലുകൾ കൊല്ലപ്പെട്ടതിന് ശേഷം ഈ വർഷം ഫെബ്രുവരിയിൽ ഷിൻഡെക്ക് നേരെ വീണ്ടും നക്സൽ ഭീഷണിയുണ്ടായിരുന്നു. ആ സമയത്ത് ഉദ്ധവ് താക്കറെ സർക്കാർ ഷിൻഡെ ഹിന്ദുത്വ നേതാവായത് കൊണ്ട് സുരക്ഷ നിഷേധിക്കുകയാണ് ചെയ്തതെന്ന് ‘ സുഹാസ് കാണ്ഡേ വ്യക്തമാക്കി.
‘ഷിൻഡെയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും യോഗങ്ങൾ നടക്കുന്നുണ്ടോയെന്ന് ഉദ്ധവ് താക്കറെ എന്നെ ഫോണിൽ വിളിച്ച് ചോദിച്ചു. യോഗം നടക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ ഷിൻഡെയുടെ സുരക്ഷ വർദ്ധിപ്പിക്കരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു’, ശംഭുരാജ് ദേശായി പറഞ്ഞു. ഉദ്ധവ് -ഷിൻഡെ അനുകൂലികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് പുതിയ ആരോപണം.
Post Your Comments