KeralaLatest NewsNews

ജാതി അധിക്ഷേപത്തെ തുടര്‍ന്നുള്ള യുവതിയുടെ മരണം: പോലീസിന്റെ വീഴ്ച്ച പരിശോധിക്കും

 

കൊച്ചി: ജാതി അധിക്ഷേപത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഗീതയുടെ മരണത്തില്‍, പോലീസിന്റെ വീഴ്ച്ചയെ കുറിച്ച് പരിശോധിക്കുമെന്ന് പട്ടിക വിഭാഗ, ഗോത്ര വര്‍ഗ കമ്മീഷന്‍ അറിയിച്ചു. കുന്നംകുളം അരുവായ് കണ്ടുരത്തി വീട്ടില്‍ സുമേഷിന്റെ ഭാര്യ  സംഗീതയാണ് (24) ഭര്‍തൃവീട്ടില്‍ മരിച്ചത്.

 

സംഗീത(24) യുടെ മരണവുമായി ബന്ധപ്പെട്ട് എറണാകുളം മത്തായി മാഞ്ഞൂരാന്‍ റോഡില്‍ പാലപ്പറമ്പില്‍ വീട്ടില്‍ ഷീബ സജീവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അവരുടെ വീട് സന്ദര്‍ശിച്ച് മൊഴി എടുത്തശേഷം സംസാരിക്കുകയായിരുന്നു കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി.

 

സംഗീതയുടെ മാതാപിതാക്കളില്‍ നിന്ന് കമ്മീഷന്‍ വിശദമായി മൊഴിയെടുത്തു.

 

കമ്മീഷന്‍ അംഗം അഡ്വ. സൗമ്യ സോമന്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍, കമ്മീഷന്‍ രജിസ്ട്രാര്‍ ലീന ലിറ്റി, പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍. രാജന്‍, ജില്ലാ പട്ടിക ജാതി ഓഫീസര്‍ കെ. സന്ധ്യ തുടങ്ങിയവരും കമ്മീഷനൊപ്പം ഉണ്ടായിരുന്നു.

 

 

ജൂണ്‍ ഒന്നിനാണ് സംഗീത എറണാകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

shortlink

Post Your Comments


Back to top button