കോഴിക്കോട്: കോണ്‍ഗ്രസിന്റെ നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിരത്തിൽ നിന്ന് നേതാക്കൾ വിട്ടു നിൽക്കുന്നതിൽ തനിക്ക് പ്രതികരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. നേതാക്കൾക്ക് വേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്തെന്നും ചടങ്ങുകളെ കുറിച്ച് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി.
കെ സുധാകരനുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ചിന്തന്‍ ശിബിരത്തിൽ നിന്നും മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും മാറി നിൽക്കുന്നതെന്നാണ് സൂചന.
എന്നാല്‍, വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് ഇരു നേതാക്കളും എത്താത്തതെന്നും അതൊരു ബഹിഷ്കരണമല്ലെന്നും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.
Post Your Comments