Latest NewsKeralaNews

കെ.എസ്.ആർ.ടി.സി പെൻഷനിലും പ്രതിസന്ധി: ജൂലൈ മാസത്തെ പെൻഷൻ ഇനിയും ആരംഭിച്ചില്ല

എന്നാൽ, മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ 79 കോടി രൂപ ആവശ്യമുണ്ടെന്നാണ് കെ.എസ്.ആർ.ടി.സി പറയുന്നത്.

തിരുവനന്തപുരം: ശമ്പളത്തിന് പിന്നാലെ കെ.എസ്.ആർ.ടി.സിയിൽ പെൻഷനിലും പ്രതിസന്ധി. ജൂലൈ മാസത്തെ പെൻഷൻ നൽകാൻ ഇനിയും ആരംഭിച്ചില്ല. എന്നാൽ, സഹകരണ ബാങ്കുകളുമായിട്ടുള്ള ധാരണാപത്രം ഒപ്പ് വെയ്ക്കുന്നത് വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഓരോ ആറ് മാസം കൂടുമ്പോഴുമാണ് ധാരണാപത്രം ഒപ്പ് വെയ്ക്കുന്നത്.

അതേസമയം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഇന്ന് വിതരണം ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ജൂൺ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ശമ്പളം നൽകുക. സർക്കാർ സഹായമായി 50 കോടി രൂപ ലഭിച്ചു.

Read Also: മൂന്നാർ സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു : അഞ്ച് പേർക്ക് പരിക്ക്

എന്നാൽ, മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ 79 കോടി രൂപ ആവശ്യമുണ്ടെന്നാണ് കെ.എസ്.ആർ.ടി.സി പറയുന്നത്. ഈ മാസത്തെ ശമ്പളം അടുത്ത മാസം അഞ്ചിനു മുൻപ് നൽകണമെന്നാണ് കോടതി ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button