രാജ്യത്തെ പൊതുമേഖല ടെലികോം സേവന ദാതാവായ ബിഎസ്എൻഎലിന്റെ 4ജി സേവനം ഇനിയും വൈകാൻ സാധ്യത. ഓഗസ്റ്റ്- സെപ്തംബർ കാലയളവിൽ രാജ്യത്തുടനീളം 4ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇനിയും കാലതാമസം നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ടാറ്റ കൺസൾട്ടൻസി സർവീസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ എൻ. ഗണപതി സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. 4ജി സേവനം രാജ്യമാകെയെത്താൻ ഒന്നര വർഷം മുതൽ രണ്ട് വർഷം വരെ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
മാർച്ച് മാസത്തിലാണ് ടിസിഎസുമായി ചേർന്നുള്ള 4ജി ട്രയൽ ബിഎസ്എൻഎൽ പൂർത്തിയാക്കിയത്. ലക്ഷദ്വീപിൽ ഉൾപ്പെടെ 800 4ജി ടവറുകൾ സ്ഥാപിക്കാനാണ് ബിഎസ്എൻഎൽ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി കേരള സർക്കിളിന് കീഴിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ടവറുകൾ സ്ഥാപിക്കുക.
Also Read: എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി സൂം
കുറഞ്ഞ മുതൽ മുടക്കിൽ 4ജി സേവനം എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ ബിഎസ്എൻഎൽ ജീവനക്കാരുടെ വിവിധ സംഘടനകൾ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments