COVID 19corona positive storiesLatest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 338 കേസുകൾ

സൗദി അറേബ്യയിലെ കോവിഡ് കണക്കുകൾ അറിയാം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 400 ന് താഴെ. ശനിയാഴ്ച്ച 338 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 576 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള ഒരു മരണമാണ് ശനിയാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: ഇറാനിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം യുഎഇയിലും: ഫ്ലാറ്റുകളിലും ഓഫിസ് മുറികളിലും കുലുക്കം അനുഭവപ്പെട്ടതായി ആളുകൾ

8,07,215 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,90,775 പേർ രോഗമുക്തി നേടി. 9,238 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 142 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: ‘അർപിതയ്ക്ക് ശേഷം മൊണാലിസ’: എസ്.എസ്‌.സി അഴിമതിക്കേസിൽ പാർത്ഥ ചാറ്റർജിയുടെ ‘അടുത്ത സഹായി’ നിരീക്ഷണത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button