Latest NewsNewsIndiaInternational

പാകിസ്ഥാനിലെ ബന്ധുക്കളെ സന്ദർശിക്കാൻ പോയി, മടങ്ങി വരവിൽ ബാഗിനുള്ളിൽ 3 തോക്ക്: ഒരു കുടുംബത്തിലെ മൂന്ന് പേർ പിടിയിൽ

പഞ്ചാബ്: പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്ന യു.പി സ്വദേശികളുടെ പക്കൽ നിന്നും മൂന്ന് തോക്കുകൾ കണ്ടെടുത്തു. കര അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഉത്തർപ്രദേശിലെ നോക്കുവ മൊഹാളിൽ താമസമാക്കിയ കുടുംബത്തിലെ 3 പേർ ആണ് പിസ്റ്റളുമായി പാക്കിസ്ഥാനിൽ പിടിയിലായത്.

പഞ്ചാബിലെ വാഗാ-അട്ടാരി അതിർത്തി വഴി മടങ്ങുകയായിരുന്ന ഇവരെ പാകിസ്ഥാൻ കസ്റ്റംസ് ആണ് പിടികൂടിയത്. പാകിസ്ഥാനിൽ നിന്ന് മടങ്ങിയ മൂന്ന് ഇന്ത്യക്കാരെ പാകിസ്ഥാൻ അധികൃതർ കസ്റ്റഡിയിലെടുത്തതായി വ്യാഴാഴ്ച അധികൃതർ അറിയിച്ചു. എഴുപതുകാരനായ നഫീസ് അഹമ്മദ്, ഭാര്യ ആംന, 35 വയസ്സുള്ള മോഹമ്മാദ് ഖലീം എന്നിവരെയാണ് പിടികൂടിയത്.

Also Read:ചിന്തന്‍ ശിബിരത്തിൽ നിന്ന് നേതാക്കൾ വിട്ടു നിൽക്കുന്നതിൽ പ്രതികരിക്കാനില്ലെന്ന് കെ സുധാകരൻ

കള്ളക്കടത്ത് സംഘത്തിലെ അംഗമാകാം ഇവരെന്നും, യാത്രക്കാരുടെ ഇടയിൽ കയറിപ്പറ്റി ആയുധങ്ങൾ കടത്തുകയാകാം ഇക്കൂട്ടരുടെ ലക്ഷ്യമെന്നും ഇന്റലിജൻസ് ഉദ്യോഗസ്ഥനായ ഷാംലി വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഉന്നത ഉദ്യോഗസ്ഥൻ കൂടിയായ ഷാംലി തയ്യാറായില്ല. അന്വേഷണത്തിനിടെ, വെള്ളിയാഴ്ച ലോക്കൽ പോലീസ് നോക്കുവ മൊഹാളിൽ ഇവരുടെ വീട് കണ്ടെത്തി. എന്നാൽ, മറ്റ് കുടുംബങ്ങളെ ഒന്നും കണ്ടെത്താനായിട്ടില്ല.

നഫീസ് അഹമ്മദിന്റെ ബന്ധുക്കൾ താമസിക്കുന്നത് പാകിസ്ഥാനിൽ ആണ്. കുടുംബ പരിപാടിയിൽ പങ്കെടുക്കാൻ ഒരു മാസം മുമ്പ് ഇവർ പാകിസ്ഥാനിലേക്ക് പോയിരുന്നു. മടക്കയാത്രയിലാണ് കസ്റ്റംസ് പിടികൂടിയത്. പോയെന്നും തിരികെ പോകുന്നതിനിടെ ബാഗേജിൽ നിന്ന് പിസ്റ്റളുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. പഞ്ചാബിലെ വാഗാ-അട്ടാരി അതിർത്തിയിൽ വെച്ചായിരുന്നു സംഭവം. പഞ്ചാബിലെ അമൃത്സർ ജില്ലയിലെ അട്ടാരി ലാഹോറിലെ വാഗയ്ക്ക് കുറുകെയാണ് സ്ഥിതി ചെയ്യുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ ആളുകളുടെയും ചരക്കുകളുടെയും നീക്കത്തിനായുള്ള നോട്ടിഫൈഡ് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റാണിത് (ഐസിപി).

shortlink

Related Articles

Post Your Comments

Related Articles


Back to top button