കൊച്ചി: തഹസില്‍ദാറുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി പണം തട്ടിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രദേശിക നേതാവ് അറസ്റ്റില്‍. വില്ലേജ് ഓഫീസറുടെ പേരില്‍ വ്യാജ പോക്ക് വരവ് രേഖയുണ്ടാക്കിയ യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം ഭാരവാഹി മുഹമ്മദ് ഹാഷിം ആണ് അറസ്റ്റിലായത്.
കുന്നത്ത് നാട് സ്വദേശിയും വൈദികനുമായ ജോണ്‍ വി വര്‍ഗീസിന്റെ പരാതിയിലാണ് ഇയാൾ പിടിയിലായത്. ഭൂമി തരം മാറ്റിത്തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് കാക്കനാടുള്ള ജോണ്‍ വി വര്‍ഗ്ഗീസിന്റെ കയ്യിൽ നിന്നും പ്രതി 2.40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
Post Your Comments