കണ്ണൂർ: ആലപ്പുഴയ്ക്കും തിരുവനന്തപുരത്തിനു പിന്നാലെ കണ്ണൂർ ജില്ലയിലെ നഗരസഭകളിലും കെട്ടിട നമ്പർ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. കെട്ടിട നമ്പറുമായി ബന്ധപ്പെട്ട് നഗരസഭകളിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ ട്രൂ ഹൗസ് റെയിഡിൽ ആണ് വൻ ക്രമക്കേട് കണ്ടെത്തിയത്.
സർക്കാറിന് കോടികളുടെ നഷ്ടമുണ്ടായതായാണ് വിജിലൻസ് കണ്ടെത്തൽ. കണ്ണൂർ കോർപറേഷൻ, പാനൂർ , തലശ്ശേരി, ഇരിട്ടി നഗരസഭകൾ എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കെട്ടിട നമ്പർ നൽകുന്നതിലും കെട്ടിട നികുതിയിനത്തിലുമാണ് തട്ടിപ്പ് നടന്നതെന്ന് വിജിലൻസ് അറിയിച്ചു.
ഏത് തരത്തിലാണ് വെട്ടിപ്പ് നടത്തിയതെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് വിജിലൻസ് പറഞ്ഞു. സംസ്ഥാനത്ത മുഴുവൻ നഗരസഭകളിലും ഇന്ന് രാവിലെ 11 മണി മുതലാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.
Post Your Comments