മുംബൈ: മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ശിവസേന നേതാവ് ആദിത്യ താക്കറെ. ഉദ്ധവ് താക്കറെയ്ക്ക് അസുഖം വന്നപ്പോൾ വേറിട്ടൊരു വിഭാഗം രൂപീകരിക്കാൻ രാജ്യദ്രോഹികൾ നീക്കം നടത്തിയെന്ന് ആദിത്യ താക്കറെ ആരോപിച്ചു.
‘നമ്മുടെ മുഖ്യമന്ത്രിക്ക് ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ഓപ്പറേഷനുകൾ നടത്തി. അതിന് ശേഷം അദ്ദേഹത്തിന് കിടക്കയിൽ നിന്ന് അനങ്ങാൻ പോലും കഴിഞ്ഞില്ല. എന്നാൽ, ശസ്ത്രക്രിയയ്ക്ക് ശേഷം ഉദ്ധവ് താക്കറെയ്ക്ക് കിടക്കയിൽ നിന്ന് അനങ്ങാൻ പോലും കഴിയാതെ വന്ന നിമിഷം മുതൽ, ഏകനാഥ് ഷിൻഡെ അധികാരം പിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തന്നോടൊപ്പം ആരൊക്കെ ചേരുമെന്നറിയാൻ എം.എൽ.എമാരെ അണിനിരത്താൻ തുടങ്ങി,’ ആദിത്യ താക്കറെ പറഞ്ഞു.
മൂന്ന് ദിവസത്തെ ശിവസംവാദ് യാത്രയ്ക്കിടെ വ്യാഴാഴ്ച മുഖ്യമന്ത്രി ഷിൻഡെയുടെ ശക്തികേന്ദ്രമായ താനെയിലെത്തിയതായിരുന്നു ആദിത്യ. ‘കേദാർ ദിഘെ എന്നെ താനെയിൽ സ്വാഗതം ചെയ്തു. എല്ലാവരും ഉണ്ടായിരുന്നു, പക്ഷേ വർഷങ്ങളായി എനിക്ക് പരിചയമുള്ള മുഖങ്ങൾക്കായി ഞാൻ കാത്തിരിക്കുകയായിരുന്നു. ഞാൻ അവരെ കുടുംബാംഗങ്ങളായി കാണുന്നു. അവർ വീട്ടിൽ വരാറുണ്ടായിരുന്നു. അവർക്കാവശ്യമുള്ളത് ചോദിക്കും. പക്ഷേ, പെട്ടെന്ന് എന്താണ് സംഭവിച്ചത്. അവർ ഞങ്ങളെ പുറകിൽ നിന്ന് കുത്തി,’ ആദിത്യ താക്കറെ കൂട്ടിച്ചേർത്തു.
Post Your Comments