Latest NewsKeralaNews

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍: പരിശീലനം തുടങ്ങി

 

വയനാട്: ‘സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്ക്കരണം’ എന്ന വിഷയത്തെ ആസ്പദമാക്കി കിലയും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ദ്വിദിന പരിശീലനങ്ങളുടെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ചെയ്തു. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍.ജി.എസ്.എ വയനാട് ജില്ലാ കോഡിനേറ്റര്‍ ശരത് ചന്ദ്രന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

ഐക്യരാഷ്ട്രസഭ അംഗീകരിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച 10 വിഷയങ്ങളില്‍ മേഖലകളെ അടിസ്ഥാനമാക്കി രണ്ടു ദിവസങ്ങളിലായി പരിശീലനം നടക്കും. മാനന്തവാടി, പനമരം ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് മാനന്തവാടി ഗ്രീന്‍സ് റസിഡന്‍സിയിലും ബത്തേരി, കല്‍പ്പറ്റ ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് ബത്തേരി ശ്രേയസ്സിലും പരിശീലനം നടക്കും. പരിശീലന പരിപാടി ആഗസ്റ്റ് 20ന് അവസാനിക്കും. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സലകുമാരി, കില റിസോഴ്സ് പേഴ്സണ്‍ കെ.വി ജുബൈര്‍, എം.ആര്‍ പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button