വ്യാജ റിപ്പോർട്ടുകൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്ന കാരണത്തെ തുടർന്ന് ഗൂഗിളിന് പിഴ ചുമത്തി റഷ്യ. യുക്രൈനുമായുള്ള യുദ്ധ കാലയളവിൽ വ്യാജ വാർത്തകൾ നിയന്ത്രിക്കാൻ ഗൂഗിളിന് കഴിഞ്ഞില്ലെന്നാണ് റഷ്യയുടെ കണ്ടെത്തൽ. ഏകദേശം 21.1 ബില്യൺ റൂബിളാണ് പിഴ ചുമത്തിയിരിക്കുന്നത്.
റഷ്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ റിപ്പോർട്ടുകളും പോസ്റ്റുകളും റഷ്യ കണ്ടെത്തിയിട്ടുണ്ട്. യുക്രൈൻ അധിനിവേശത്തെ തുടർന്ന് ഫെബ്രുവരിയിൽ സോഷ്യൽ മീഡിയകളും മറ്റ് വാർത്താ സൈറ്റുകളും നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ റഷ്യ നടത്തിയിരുന്നു. കൂടാതെ, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷാ നടപടിയുളള നിയമവും സർക്കാർ പാസാക്കിയിരുന്നു.
Also Read: ഉദ്ധവ് താക്കറെയ്ക്ക് അസുഖം വന്നപ്പോൾ രാജ്യദ്രോഹികൾ ഗൂഢാലോചന നടത്തി: ഷിൻഡെയ്‌ക്കെതിരെ ആദിത്യ താക്കറെ
റഷ്യയിൽ ആദ്യമായാണ് ഒരു ടെക് കമ്പനിക്ക് വലിയ തുക പിഴ ചുമത്തുന്നത്. ഇത് സ്ഥാപനത്തിന്റെ പ്രാദേശിക വരുമാനത്തിലെ വിഹിതത്തിൽ നിന്നായിരിക്കും കണക്കാക്കുക.
Post Your Comments