KeralaLatest NewsNews

വിമാനത്തിലെ പ്രതിഷേധം: ശബരീനാഥനെ ചോദ്യം ചെയ്യാനുള്ള സമയ പരിധി ഇന്ന് തീരും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തില്‍ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥനെ ചോദ്യം ചെയ്യാനുള്ള സമയ പരിധി ഇന്ന് തീരും. മൂന്ന് ദിവസം ഹാജരാകാനായിരുന്നു ജാമ്യവ്യവസ്ഥ. കേസിൽ കൂടുതൽ യൂത്ത് കോൺഗ്രസ് നേതാക്കളെ വരും ദിവസം ചോദ്യം ചെയ്യും.

 

അതേ സമയം, ഇ.പി ജയരാജനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൊഴി രണ്ട് ദിവസത്തിനുള്ളിൽ രേഖപ്പെടുത്തും. ഇ.പിയെയും മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സനൽ സ്റ്റാഫുകളെയും അടുത്തയാഴ്ചയാകും ചോദ്യം ചെയ്യുക.

ഇതിനിടെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ കെ.പി.സി.സി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും പങ്ക് അന്വേഷിക്കണമെന്ന ഡി.വൈ.എഫ്.ഐയുടെ പരാതി അന്വേഷണ ഉദ്യോഗസ്ഥന് സിറ്റി പൊലീസ് കമ്മീഷണർ കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button