തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ദ്രൗപദി മുർമുവിന് ലഭിച്ച വോട്ട് ആകസ്മികമല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ദ്രൗപദി മുർമുവിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ എം.പിമാർക്കും എം.എൽ.എമാർക്കും ബി.ജെ.പി കത്തയച്ചിരുന്നുവെന്നും സാമൂഹ്യനീതിക്ക് വേണ്ടിയാണു മുർമുവിനു വേണ്ടി കത്തയച്ചതെന്നും വാർത്താ സമ്മേളനത്തിൽ സുരേന്ദ്രൻ വ്യക്തമാക്കി.
രാജ്യത്തെ എല്ലാ സംസ്ഥാനത്തു നിന്നും ദ്രൗപദി മുർമുവിനു വോട്ട് കിട്ടിയെന്നും ദേശീയ താൽപര്യത്തിനൊപ്പം നിൽക്കുന്നവർ കേരളത്തിലുമുണ്ടെന്നു മനസ്സിലായതായും അദ്ദേഹം പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയവും ദേശീയ രാഷ്ട്രീയത്തിനൊപ്പം മാറാൻ, ഇനി അധിക സമയം വേണ്ടിവരില്ലെന്നതിന്റെ സൂചനയാണിതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ആൻ ആൻ ഇനിയില്ല: ലോകത്തിലെ ഏറ്റവും പ്രായമേറിയ ഭീമൻ പാണ്ട വിടവാങ്ങി
കോടതിയെ പോലും വഞ്ചിക്കുന്ന മന്ത്രിമാരാണു കേരളത്തിലുള്ളതെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. കോടതിയിൽ നിന്നും തൊണ്ടിമുതൽ കട്ട് അതിൽ കൃത്രിമം കാണിച്ച്, ലഹരികടത്തിയ വിദേശ പൗരനെ മന്ത്രി ആന്റണി രാജു രക്ഷിച്ചതായി വ്യക്തമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരിക്കെ, കേരളത്തിലെ ഒരു പത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് വിദേശ രാജ്യത്തേക്കു കത്തെഴുതിയ കെ.ടി. ജലീലിന്റെ നടപടി പ്രോട്ടോക്കോൾ ലംഘനമാണെന്നും ഒരു നിമിഷം പോലും എം.എൽ.എയായി തുടരാൻ ജലീലിന് അവകാശമില്ലെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments