CricketLatest NewsNewsSportsAutomobile

ജാഗ്വാർ എഫ്-ടൈപ്പ് സ്‍പോര്‍ട്‍സ് കാര്‍ സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ പേസർ

പുതിയ ജാഗ്വാർ എഫ്-ടൈപ്പ് സ്‍പോര്‍ട്‍സ് കാര്‍ സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ പേസർ മുഹമ്മദ് ഷമി. കാൽഡെറ റെഡ് ഷേഡില്‍ പൂർത്തിയാക്കിയ ജാഗ്വാർ എഫ്-ടൈപ്പ് ആണ് താരം സ്വന്തമാക്കിയതെന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 98.13 ലക്ഷം രൂപയാണ് ഇന്ത്യൻ വിപണിയിൽ ഈ സ്പോർട്സ് കാറിന്‍റെ എക്സ്-ഷോറൂം വില.

2.0 കൂപ്പെ ആർ-ഡൈനാമിക് വേരിയന്റാണ് ഷമിയുടെ കാർ. വേരിയന്റിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, 295 bhp പരമാവധി കരുത്തും 400 Nmന്റെ പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 2.0-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുള്ള ഒരു കൂപ്പെയാണ്. ZF-ൽ നിന്ന് ലഭിക്കുന്ന 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു.

അതേസമയം, ഈ ജൂണിൽ ഒരു പുതിയ റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ GT 650ഉം ഷമി വാങ്ങിയിരുന്നു. ബൈക്കിന്‍റെ ഏറ്റവും മികച്ച വേരിയന്റായ മിസ്റ്റർ ക്ലീൻ വേരിയന്റാണ് അദ്ദേഹം തിരഞ്ഞെടുത്തത്. 3.32 ലക്ഷം രൂപയാണ് ഈ ബൈക്കിന്‍റെ എക്‌സ് ഷോറൂം വില. റോയൽ എൻഫീൽഡിന്റെ നിരയിൽ GT 535ന് പകരമായി GT 650, ചെന്നൈ ആസ്ഥാനമായുള്ള കമ്പനി വാഗ്ദാനം ചെയ്യുന്ന മുൻനിര മോട്ടോർസൈക്കിളാണ്.

shortlink

Post Your Comments


Back to top button