ഡൽഹി: കെജ്രിവാൾ സർക്കാരിന്റെ പുതിയ എക്സൈസ് നയത്തിൽ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ബി.ജെ.പി എം.പി ഗൗതം ഗംഭീർ രംഗത്ത്. ‘മദ്യത്തോടുള്ള പ്രണയവും ഡൽഹി ആക്രമണവും. ഇതാണ് എ.എ.പി സർക്കാർ! കള്ളൻ-ഇൻ-ചീഫ് ഇപ്പോൾ ഫ്രോഡ്സ്റ്റർ-ഇൻ-ചീഫ് ആണ്!’, ഗൗതം ഗംഭീർ ട്വിറ്ററിൽ കുറിച്ചു.
ഡൽഹി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന 2021-22ലെ വിവാദ എക്സൈസ് നയം, ചട്ടലംഘനം, നടപടിക്രമങ്ങളിലെ വീഴ്ചകൾ എന്നിവ സംബന്ധിച്ച് സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്തു.
ലഫ്റ്റനന്റ് ഗവർണറിനും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും അയച്ച ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി മനീഷ് സിസോദിയ നടപ്പാക്കിയ തീരുമാനങ്ങൾ, വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയതായും നിയമപരമായ വ്യവസ്ഥകളുടെയും നോട്ടിഫൈഡ് എക്സൈസ് നയത്തിന്റെയും ലംഘനമാണെന്നും വ്യക്തമാകുന്നു.
ദമാസ്കസിന് സമീപം ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു: റിപ്പോര്‍ട്ട്
ടെൻഡറുകൾ നൽകിയതിന് ശേഷം സിസോദിയ മദ്യ ലൈസൻസികൾക്ക് അനാവശ്യ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയെന്നും ഇത് വലിയ നഷ്ടമുണ്ടാക്കിയെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. മനീഷ് സിസോദിയയുടെ നേരിട്ടുള്ള ഉത്തരവനുസരിച്ച്, കോവിഡ് 19 പാൻഡെമിക്കിന്റെ ആനുകൂല്യ പ്രകാരം ടെൻഡർ ചെയ്ത ലൈസൻസ് ഫീസിൽ, മദ്യവിൽപ്പനശാലയ്ക്ക് 144.36 കോടി രൂപ ഇളവ് അനുവദിക്കാൻ എക്സൈസ് വകുപ്പ് തീരുമാനിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, സിസോദിയയ്ക്കെതിരായ ആരോപണങ്ങൾ തള്ളിയ കെജ്രിവാൾ, എ.എ.പി നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ മറ്റൊരു ശ്രമമാണിതെന്ന് ആരോപിച്ചു.
Post Your Comments