Latest NewsNewsIndiaBusiness

വിമാന യാത്രകൾ ചെയ്യുന്നവരാണോ? ബോർഡിംഗ് പാസിലെ പുതിയ മാറ്റങ്ങൾ അറിയാം

എയർ ക്രാഫ്റ്റ് റൂൾസിലെ റൂൾ 135 പ്രകാരം, ചെക്ക്- ഇൻ കൗണ്ടറുകളിൽ നിന്ന് ബോർഡിംഗ് പാസ് നൽകുമ്പോൾ അധിക തുക യാത്രക്കാരിൽ നിന്ന് ഈടാക്കരുതെന്നുളള വ്യവസ്ഥയുണ്ട്

വിമാന യാത്രകൾ ചെയ്യുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് വ്യോമയാന മന്ത്രാലയം. എയർപോർട്ട് ചെക്ക്- ഇൻ കൗണ്ടറുകളിൽ നിന്ന് നൽകുന്ന ബോർഡിംഗ് പാസുമായി ബന്ധപ്പെട്ടുള്ള പുതിയ നിർദ്ദേശങ്ങളാണ് വ്യോമയാന മന്ത്രാലയം പുറത്തുവിട്ടിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ബോർഡിംഗ് പാസുകൾ നൽകുമ്പോൾ ചെക്ക്- ഇൻ കൗണ്ടറുകളിൽ നിന്ന് അധിക തുക ഈടാക്കരുതെന്നാണ് എയർലൈനുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. യാത്രക്കാർക്ക് ബോർഡിംഗ് പാസ് നൽകുന്നതിന് വിമാനക്കമ്പനികൾ അധിക തുക ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വ്യോമയാന മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്.

എയർ ക്രാഫ്റ്റ് റൂൾസിലെ റൂൾ 135 പ്രകാരം, ചെക്ക്- ഇൻ കൗണ്ടറുകളിൽ നിന്ന് ബോർഡിംഗ് പാസ് നൽകുമ്പോൾ അധിക തുക യാത്രക്കാരിൽ നിന്ന് ഈടാക്കരുതെന്നുളള വ്യവസ്ഥയുണ്ട്. എന്നാൽ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ ഫസ്റ്റ് തുടങ്ങിയ എയർലൈനുകൾ ചെക്ക്- ഇൻ കൗണ്ടറുകളിൽ നിന്ന് ബോർഡിംഗ് പാസ് നൽകുമ്പോൾ 200 രൂപ ഫീസ് ഈടാക്കുന്നുണ്ട്. അതിനാൽ, എയർ ക്രാഫ്റ്റ് റൂൾസിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് വ്യോമയാന മന്ത്രാലയം നിർദ്ദേശിച്ചു.

Also Read: തുടർച്ചയായ ആറാം ദിവസവും നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

shortlink

Related Articles

Post Your Comments

Related Articles


Back to top button