കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്ത് തിരിച്ചുവിളിച്ചത് 13 ലക്ഷത്തിലധികം വാഹനങ്ങൾ. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021-22 ൽ 13 ലക്ഷത്തിലധികം ഇരുചക്ര വാഹനങ്ങളും പാസഞ്ചർ വാഹനങ്ങളും തിരിച്ചുവിളിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്നം മുൻനിർത്തിയാണ് വാഹനങ്ങൾ തിരിച്ചുവിളിച്ചത്.
ഈ സാമ്പത്തിക വർഷം ജൂലൈ 15 വരെയുള്ള കാലയളവിൽ 1,60,025 ഇരുചക്ര വാഹനങ്ങളും 25,142 പാസഞ്ചർ കാറുകളും തിരിച്ചുവിളിച്ചിട്ടുണ്ട്. മോട്ടോർ വാഹന നിയമത്തിലെ 110 എ വകുപ്പ് പ്രകാരമാണ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നത്.
2021-22 ൽ രാജ്യത്ത് 8,64,557 ഇരുചക്ര വാഹനങ്ങളും 4,67,311 പാസഞ്ചർ കാറുകളുമാണ് തിരിച്ചുവിളിച്ചത്. 2020 കലണ്ടർ വർഷത്തിൽ 60,986 റോഡ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ദേശീയപാതയിൽ 47,984 മരണങ്ങളും സംസ്ഥാനപാതയിൽ 33,148 മരണങ്ങളുമാണ് ഉണ്ടായിട്ടുള്ളത്.
Post Your Comments