ThiruvananthapuramLatest NewsKeralaNattuvarthaNews

മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പിടിയിൽ

നെ​ടു​മ​ങ്ങാ​ട് പ​ഴ​കു​റ്റി ശാ​രി​ക​യി​ൽ ഗു​രു എ​ന്ന ആ​ദി​ത്യ​നെ(34)​​യാ​ണ് എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

നെ​ടു​മ​ങ്ങാ​ട്: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. നെ​ടു​മ​ങ്ങാ​ട് പ​ഴ​കു​റ്റി ശാ​രി​ക​യി​ൽ ഗു​രു എ​ന്ന ആ​ദി​ത്യ​നെ(34)​​യാ​ണ് എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​ൽ​പ്പ​ന​ക്കാ​യി ക​ട​ത്തി​കൊ​ണ്ടു വ​ന്ന 2.86 ഗ്രാം ​എം​ഡി​എം​എ​യും മ​യ​ക്കുമ​രു​ന്ന് വി​ൽ​ക്കാ​ൻ കൊ​ണ്ടു​വ​ന്ന കെ​എ​ൽ47​ജി 4104 എ​ന്ന ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റും എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു.

“സേ​വ് ദി ​സ്പ്രിം​ഗ്’ എ​ന്ന പേ​രി​ൽ ന​ട​പ്പി​ലാ​ക്കി​യ സ്പെ​ഷ​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​നി​ടെ​യാ​ണ് പ​ഴ​കു​റ്റി എം​ടി ഹാ​ളി​ന് മു​ൻ​വ​ശ​ത്ത് റോ​ഡ​രി​കി​ൽ വ​ച്ച് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

Read Also : റഷ്യക്കാർക്ക് പ്രിയം ഇന്ത്യൻ തേയില, വില കുത്തനെ ഉയർന്നു

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലും മ​യ​ക്കു​മ​രു​ന്നു കേ​സി​ലും പ്ര​തി​യാ​ണ് ഇ​യാ​ൾ. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി.​ആ​ർ. സു​രൂ​പി​നോ​ടൊ​പ്പം പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി. ​അ​നി​ൽ​കു​മാ​ർ, സി​ഇ​ഒ​മാ​രാ​യ ന​ജി​മു​ദീ​ൻ, ഷ​ജീം, മു​ഹ​മ്മ​ദ് മി​ലാ​ദ്, അ​ധി​ൽ, ഡ​ബ്ല്യൂ​സി​ഇ​ഒ മ​ഞ്ജു​ഷ, ഡി​വി​ആ​ർ മു​നീ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button