Latest NewsUAENewsInternationalGulf

വേനൽക്കാലത്ത് ടയറുകളുടെ സുരക്ഷ ഉറപ്പാക്കൽ: ബോധവത്കരണ പരിപാടിയുമായി അബുദാബി പോലീസ്

അബുദാബി: വേനൽക്കാലത്ത് ടയറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ച് അബുദാബി പോലീസ്. അൽ ദഫ്ര ട്രാഫിക് വിഭാഗവും പട്രോൾ ഡയറക്ടറേറ്റും ചേർന്നാണ് ബോധവത്കരണ പരിപാടി നടത്തിയത്.

Read Also: ലോകത്തിലെ 70 രാജ്യങ്ങളിലായി 14000ത്തോളം മങ്കിപോക്‌സ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ലോകാരോഗ്യ സംഘടന

കൃത്യമായ ഇടവേളകളിൽ ടയർ പരിശോധിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണ പരിപാടിയിൽ ഡ്രൈവർമാരെ ബോധ്യപ്പെടുത്തി. കടുത്ത ചൂടിൽ ടയർ പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണ്.

സുരക്ഷ മുൻ നിർത്തിയുള്ള എല്ലാ നടപടികളും അബുദാബി പൊലീസ് സ്വീകരിച്ചിട്ടുണ്ടെന്ന് അൽ ദഫ്ര ട്രാഫിക് വിഭാഗം ഡയറക്ടർ കേണൽ മൊഹ്‌സൻ സയീദ് അൽ മൻസൂരി അറിയിച്ചു.

ചൂടുകാലമാകുന്നതോടെ ടയറുകളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. ചുട്ടുപഴുത്ത റോഡുകളിലൂടെയുള്ള യാത്രയിൽ ടയറുകളുടെ നിലവാരം പ്രധാനഘടകമാണ്. അമിതഭാരം, വേഗം, ടയർ പൊട്ടിത്തെറിക്കൽ തുടങ്ങിയവയാണ് മിക്ക അപകടങ്ങൾക്കും കാരണമാകുന്നത്. കാലാവധി കഴിഞ്ഞില്ലെങ്കിലും ടയറുകൾ വിണ്ടുകീറുകയോ പൊട്ടുകയോ ചെയ്താൽ മാറ്റണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Read Also: രാഷ്ട്രപതി തെരഞ്ഞെടുപ്പ്: സിൻഹയെക്കാൾ ഇരട്ടിയിലേറെ വോട്ടിന്റെ ഭൂരിപക്ഷവുമായി ദ്രൗപദി മുർമു ലീഡ് ചെയ്യുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button