![](/wp-content/uploads/2022/07/4da2fe77-8d76-454f-bf03-a340d7b290e3-1-1.jpg)
തിരുവനന്തപുരം: കെ.എസ് ശബരിനാഥന്റെ വാട്‌സ്ആപ്പ് ചാറ്റ് ചോര്‍ന്ന സംഭവത്തിൽ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സസ്പന്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍.എസ് നുസൂര്‍, എസ്.എം ബാലു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രി കയറിയ വിമാനത്തിനകത്ത് പ്രതിഷേധിക്കാന്‍ ശബരിനാഥന്‍ നിര്‍ദ്ദേശം നല്‍കുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകളാണ് ചോർന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശബരിനാഥനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍, നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുന്നുണ്ട്. ചില ഉന്നതരുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ രണ്ട് നേതാക്കളെ മാത്രം സസ്‌പെന്‍ഡ് ചെയ്തത് എന്ന പരാതിയാണ് സംഘടനയ്ക്കുള്ളില്‍ നിന്നും ഉയരുന്നത്.
വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയാണ് കെ.എസ് ശബരിനാഥന്‍ അറസ്റ്റിലാകുന്നത്. കെ.എസ് ശബരിനാഥന്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിലാണ് ശബരിനാഥന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
Post Your Comments