ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കുകളിൽ ഒന്നായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കളുടെ ഇടപാടുകൾ എളുപ്പവും വേഗത്തിലുമാക്കാൻ ലക്ഷ്യമിട്ടാണ് എസ്ബിഐ പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ബാങ്കിംഗ് സേവനങ്ങൾ വാട്സ്ആപ്പ് മുഖാന്തരം ലഭിക്കുന്ന സംവിധാനമാണ് എസ്ബിഐ ഒരുക്കിയിട്ടുള്ളത്. എടിഎമ്മിൽ പോകാതെയും, ബാങ്കിന്റെ ആപ്പ് ഡൗൺലോഡ് ചെയ്യാതെയും ഉള്ളതാണ് പുതിയ സംവിധാനം.
ആദ്യം ബാങ്കിന്റെ വാട്സ്ആപ്പ് അക്കൗണ്ടുമായി രജിസ്റ്റർ ചെയ്യണം. അതിനായി WAREG എന്ന് ടൈപ്പ് ചെയ്ത ശേഷം സ്വന്തം അക്കൗണ്ട് നമ്പർ നൽകി +91 7208933148 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക. ഉടനടി തന്നെ രജിസ്റ്റർ ചെയ്തു എന്നുള്ള സന്ദേശം എസ്എംഎസായി ലഭിക്കും. തുടർന്ന് +91 9022690226 എന്ന വാട്സ്ആപ്പ് നമ്പറിൽ Hi എന്ന് ടൈപ്പ് ചെയ്ത് കഴിഞ്ഞാൽ വിവിധ ഓപ്ഷനുകൾ കാണാൻ സാധിക്കും.
Also Read: എല്ലാ സ്കൂളുകളും മിക്സ്ഡ് സ്കൂളുകളാക്കണം: ബോയ്സ്, ഗേൾസ് സ്കൂൾ സംവിധാനം വേണ്ടെന്ന് ബാലാവകാശ കമ്മീഷൻ
അക്കൗണ്ട് ബാലൻസ്, മിനി സ്റ്റേറ്റ്മെന്റ് എന്നീ സേവനങ്ങളാണ് അറിയാൻ സാധിക്കുക. അവസാന അഞ്ച് ഇടപാടുകളുടെ വിശദാംശങ്ങൾ മിനി സ്റ്റേറ്റ്മെന്റിലൂടെ അറിയാൻ കഴിയും.
Post Your Comments