പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേ ആസ്ഥാനം മാറ്റാൻ ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്കാണ് ആസ്ഥാനം മാറ്റുന്നത്. നിലവിൽ, ആസ്ഥാനം മാറുന്നതുമായി ബന്ധപ്പെട്ട് ഫ്ലിപ്കാർട്ടോ ഫോൺപേയോ പ്രതികരിച്ചിട്ടില്ല.
പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ട് ഫോൺപേയുടെ ഏറ്റവും വലിയ ഓഹരി ഉടമയാണ്. അതേസമയം, ഫ്ലിപ്കാർട്ടിന്റെ ആസ്ഥാനം സിംഗപ്പൂരിൽ തന്നെ തുടരുമെന്നാണ് വിലയിരുത്തൽ. ഈ വർഷം അവസാനത്തോടെ രാജ്യത്തുടനീളം ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫോൺപേ വിവിധ തസ്തികകളിലേക്ക് നിയമനം നടത്താൻ സാധ്യതയുണ്ട്.
Also Read: നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
നിലവിൽ, 2,600 ജീവനക്കാരാണ് ഫോൺപേയുടെ കീഴിൽ ജോലി ചെയ്യുന്നത്. ഇത് 5,400 ആയി ഉയർത്താനാണ് ലക്ഷ്യം. ബംഗളൂരു, പൂണെ, മുംബൈ, ദില്ലി തുടങ്ങിയ നഗരങ്ങളിലാണ് പ്രധാനമായും നിയമനങ്ങൾ നടത്തുക.
Post Your Comments