വാഷിങ്ടൺ: വൃദ്ധയുടെ വേഷം കെട്ടിയ അജ്ഞാതൻ ബാങ്ക് കൊള്ളയടിച്ചു. നിയമപാലകരെ കബളിപ്പിച്ച ഈ സംഭവം ഉണ്ടായത് യുഎസിലെ ഹെൻറി കൗണ്ടിയിലാണ്. നഗരത്തിലെ പ്രസിദ്ധമായ ചെയ്സ് ബാങ്ക് ആണ് കൊള്ളയടിക്കപ്പെട്ടത്. സംഭവത്തെ തുടർന്ന് പോലീസ് വ്യാപകമായ രീതിയിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പൂക്കളുടെ ചിത്രമുള്ള ഡ്രസ്സും ഓറഞ്ച് ലാറ്റെക്സ് ഗ്ലൗസും വെളുത്ത വിഗ്ഗും ധരിച്ച ഒരു വൃദ്ധയുടെ വേഷത്തിലാണ് മോഷ്ടാവ് കൃത്യം നടത്തിയത്. ഏതാണ്ട് ആറടി ഉയരമുള്ള കറുത്ത വർഗ്ഗക്കാരനായ ഒരു യുവാവായിരിക്കണം കുറ്റവാളിയെന്ന് പോലീസ് അനുമാനിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Also read: ‘നിന്റെ തല അറുത്തിടും’: നൂപുർ ശർമയെ പിന്തുണച്ച ബജ്രംഗ്ദൾ പ്രവർത്തകനെ സംഘം ചേർന്ന് ആക്രമിച്ചു
കൈയിൽ ഒരു പിങ്ക് ബാഗും, മറുകയ്യിൽ തോക്കുമേന്തി വന്ന മോഷ്ടാവ്, തന്റെ ഉദ്ദേശം വിശദീകരിച്ചു കൊണ്ട് സ്റ്റാഫിലൊരാൾക്ക് ഒരു കുറിപ്പ് നൽകി. ഭയന്നു പോയ ബാങ്ക് ജീവനക്കാർ പണം നൽകിയതോടെ അയാൾ പുറത്തുകടക്കും പാർക്ക് ചെയ്തിരുന്നൊരു എസ്.യു.വിയിൽ കയറി രക്ഷപ്പെടുകയുമായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Post Your Comments