മാഡ്രിഡ്: യൂറോപ്പിൻ രാജ്യങ്ങളിൽ, കനത്ത ചൂടിൽ മരണസംഖ്യ വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് രണ്ടാം ഉഷ്ണക്കാറ്റ് ആഞ്ഞടിച്ചിരുന്നു. ഇതിൽ 697 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ജൂലൈ 17ന് മാത്രം 169 പേരാണ് മരണപ്പെട്ടത്. ഇതിൽ 430 പേരും 85 വയസ്സ് കഴിഞ്ഞവരാണ്. 75-84 നും ഇടയിൽ പ്രായമുള്ള 159 പേരാണ് മരണപ്പെട്ടിരിക്കുന്നത്. 58 പേർ 65-74 വയസ്സിനിടയിൽ ഉള്ളവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, രാജ്യത്ത് ചൂടുകാലം അവസാനിച്ച് തുടങ്ങിയതായി കാലാവസ്ഥ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ചൂട് ഉയരാൻ സാധ്യതയുണ്ടെന്നും ജനങ്ങളോട് ജാഗ്രത പുലർത്താനും കാലാവസ്ഥ വകുപ്പ് നിർദ്ദേശിക്കുന്നുണ്ട്. സ്പെയിൻ അടക്കമുള്ള രാജ്യങ്ങളിൽ മൈനസ് ഡിഗ്രി മുതൽ 10 ഡിഗ്രി സെൽഷ്യസിന് താഴെയാണ് താപനില റിപ്പോർട്ട് ചെയ്യാറുള്ളത്.
Post Your Comments