
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മയക്കു മരുന്നുമായി യുവാവ് പിടിയില്‍. വളാഞ്ചേരി പാടത്ത് സ്വദേശി മുഹമ്മദ് യാസറിനെയാണ് (24)പിടികൂടിയത്.
Read Also: ‘വിദൂരവിദ്യാഭ്യാസം വഴി ഡിഗ്രിയെടുത്തയാളെ എഞ്ചിനീയറെന്ന് വിളിക്കാനാവില്ല’: ഹൈക്കോടതി
ഇയാള്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മെഡിക്കല്‍ കോളേജ് കന്ദമംഗലം, പുവ്വാട്ട് പറമ്പ്,എന്‍ഐടി, കുറ്റിക്കാട്ടൂര്‍ ,മാവൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇയാള്‍ മയക്കുമരുന്ന് എത്തിക്കുന്നത്.
മെഡിക്കല്‍ കോളേജ് സി.ഐ ബെനിലാല്‍, അസിസ്റ്റന്റ് നോര്‍ത്ത് കമ്മീഷണര്‍ സുദര്‍ശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
മയക്കുമരുന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത് മടങ്ങുന്നതിനിടയിലാണ് പോലീസിന്റെ വലയിലായത്. ബംഗളൂരുവില്‍ നിന്നാണ് ഇയാള്‍ വില്‍പ്പനയ്ക്കായി മയക്കുമരുന്ന് എത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാകുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.
Post Your Comments