CinemaLatest NewsNewsIndiaBollywoodEntertainmentMovie Gossips

സംവിധായകന്‍ ലോകേഷ് കനകരാജ് ബോളിവുഡിലേയ്ക്ക്: നായകനാകുന്നത് സല്‍മാന്‍ ഖാന്‍?

ചെന്നൈ: സംവിധായകന്‍ ലോകേഷ് കനകരാജ് ബോളിവുഡിലേയ്ക്ക്. ലോകേഷിൻറെ അരങ്ങേറ്റ ചിത്രത്തില്‍ സൂപ്പർ താരം സല്‍മാന്‍ ഖാന്‍ നായകനാകുമെന്നാണ് റിപ്പോര്‍ട്ട്. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയാണ് ചിത്രം ഒരുക്കുന്നത്. അതേസമയം, ലോകേഷിന്റെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല.

നിലവിൽ തമിഴിൽ ചില സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലാണ് ലോകേഷ്. അതിന് ശേഷം അദ്ദേഹം ബോളിവുഡ് ചിത്രത്തിലേക്ക് കടക്കുമെന്നാണ് സൂചന. വിജയ് നായകനാകുന്ന ദളപതി 67 ആണ് ലോകേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ഭാര്യയ്ക്കും മകനുമൊപ്പം കാറില്‍ സഞ്ചരിക്കവേ സ്വയം തീ കൊളുത്തി ഗൃഹനാഥന്‍

കമല്‍ ഹാസന്‍ നായകനായ ‘വിക്രം’ ആണ് ലോകേഷിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം ഭേദിച്ച ചിത്രം ബോളിവുഡിനെ പോലും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രത്തിൽ മലയാളി താരങ്ങളായ ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, നരേന്‍, കാളിദാസ് ജയറാം തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button