ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഒന്നാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചു. ഇത്തവണ അറ്റാദായം ഇരട്ടിയായാണ് ഉയർന്നത്. റിപ്പോർട്ടുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷത്തിലെ അറ്റാദായം 452 കോടി രൂപയിൽ എത്തി. കഴിഞ്ഞ വർഷം ഇത് 208 കോടി രൂപയായിരുന്നു.
നടപ്പ് സാമ്പത്തിക വർഷത്തിലെ അറ്റ പലിശ വരുമാനവും വർദ്ധിച്ചിട്ടുണ്ട്. അറ്റ പലിശയിൽ ഇത്തവണ 20 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയത്. ഇതോടെ, അറ്റ പലിശ 1,4606 കോടി രൂപയിൽ നിന്ന് 1,686 കോടിയിലെത്തി. അറ്റ പലിശ മാർജിനിലും നേട്ടം ഉണ്ടായിട്ടുണ്ട്. അറ്റ പലിശ മാർജിൻ 3.05 ശതമാനത്തിൽ നിന്നും 3.28 ശതമാനമായി വർദ്ധിച്ചു.
Also Read: ‘തുറമുഖം’ റിലീസ് വൈകുന്നത് എന്തുകൊണ്ട്?: തുറന്നു പറഞ്ഞ് നിവിന് പോളി
ഇത്തവണ, എഴുതിത്തള്ളിയ അക്കൗണ്ടുകളിൽ നിന്ന് 130 കോടി രൂപയാണ് തിരിച്ചുപിടിച്ചിട്ടുളളത്. ആദ്യ പാദത്തിലെ ഗ്രഡേഷൻ 388 കോടി രൂപയാണ്
Post Your Comments