Latest NewsNewsIndiaBusiness

അമുൽ: വിറ്റുവരവ് 15 ശതമാനം ഉയർന്നു

അടുത്തിടെയാണ് അമുൽ സഹകരണ പ്രസ്ഥാനം അതിന്റെ 75-ാം വാർഷികം ആഘോഷിച്ചത്

അമുൽ സഹകരണ സംഘത്തിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വിറ്റുവരവ് പ്രഖ്യാപിച്ചു. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021-22 സാമ്പത്തിക വർഷത്തിലെ വിറ്റുവരവ് 61,000 കോടി രൂപയാണ്. 2020-21 സാമ്പത്തിക വർഷം വിറ്റുവരവ് 53,000 കോടി രൂപയായിരുന്നു. ഇത്തവണ 8,000 കോടി രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

അടുത്തിടെയാണ് അമുൽ സഹകരണ പ്രസ്ഥാനം അതിന്റെ 75-ാം വാർഷികം ആഘോഷിച്ചത്. കഴിഞ്ഞ 12 വർഷക്കാലയളവിൽ 190 ശതമാനം വർദ്ധനവാണ് അമുൽ പാൽ സംഭരണത്തിൽ ഉണ്ടായിട്ടുള്ളത്. കൂടാതെ, പാൽ സംഭരണ വില 143 ശതമാനമാണ് വർദ്ധിച്ചിട്ടുള്ളത്.

Also Read: വേനൽക്കാലത്ത് ടയറുകളുടെ സുരക്ഷ ഉറപ്പാക്കൽ: ബോധവത്കരണ പരിപാടിയുമായി അബുദാബി പോലീസ്

റിപ്പോർട്ടുകൾ പ്രകാരം, അടുത്ത രണ്ടു വർഷത്തിനുള്ളിൽ പുതുതായി ഡയറി പ്ലാന്റുകൾ നിർമ്മിക്കുമെന്ന് അമുൽ അറിയിച്ചിട്ടുണ്ട്. ബാഗപത്, വാരണാസി, റോഹ്തക്, കൊൽക്കത്ത എന്നിവിടങ്ങളിലാണ് പ്ലാന്റ് നിർമ്മിക്കുക. കൂടാതെ, കൂടുതൽ പാൽ ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കാനായി ഗുജറാത്തിലെ രാജ്കോട്ടിൽ ഡയറി പ്ലാന്റ് സ്ഥാപിക്കും. ഇതിനായി 500 കോടി രൂപയാണ് നിർമ്മാണ ചിലവ് കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button