KeralaLatest NewsNews

മൗലിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നതായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം: സജി ചെറിയാന്‍

പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്.

തിരുവനന്തപുരം: ഭരണഘടന അവഹേളിച്ച സംഭവത്തിൽ ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നുവെന്ന് സജി ചെറിയാന്‍ എം.എൽ.എ. തന്റെ പ്രസംഗം വളച്ചൊടിക്കപ്പെട്ട് പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഒരിക്കലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ, എതിര്‍ത്ത് കാര്യങ്ങള്‍ പറയാനോ ഉദ്ദേശിച്ചിട്ടില്ലെന്നും നിയമസഭയില്‍ പ്രത്യേക പരാമര്‍ശം നടത്തവെ സജി ചെറിയാന്‍ പറഞ്ഞു. മൗലിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നായിരുന്നു തന്റെ പ്രസംഗത്തിന്റെ കാതലെന്നും കേന്ദ്ര ഏജന്‍സികളുടെ കടന്നു കയറ്റം ഉള്‍പ്പടെ പ്രസംഗത്തില്‍ വിമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു. തന്റെ പ്രസംഗം ഏതെങ്കിലും രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

‘പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ഞാന്‍ ഉള്‍പ്പെടുന്ന പ്രസ്ഥാനം ഭരണഘടനയെയും അതില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ മുന്‍പന്തിയിലാണ്’- സജി ചെറിയാന്‍ പറഞ്ഞു.

Read Also: ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

‘പ്രസംഗത്തില്‍ രാജ്യത്തിന്റെ മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങല്‍ പരാമര്‍ശിക്കുകയുണ്ടായി. സമത്വത്തിന് വേണ്ടിയുള്ള അവകാശം, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അവകാശം, ചൂഷണത്തിനെതിരായിട്ടുള്ള അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം തുടങ്ങിയ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നതായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. ആശങ്കകളാണ് പ്രസംഗത്തില്‍ പ്രകടിപ്പിച്ചത്, ഒരിക്കല്‍ പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ, അതിനെതിരായി കാര്യങ്ങള്‍ പറയാനോ ഉദ്ദേശിച്ചിട്ടില്ല’- സജി ചെറിയാന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button