CinemaMollywoodLatest NewsKeralaNewsEntertainment

‘നിങ്ങൾ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്’: വിവാഹ വാർത്തയിൽ പ്രതികരിച്ച് നിത്യ മേനോൻ

വിവാഹ വാർത്ത നിഷേധിച്ച് നടി നിത്യ മേനോൻ. തന്നെ കുറിച്ച് പ്രചരിക്കുന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് നടി പ്രതികരിക്കുന്നു. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി നിത്യ വിവാഹിതയാകാൻ പോകുന്നുവെന്നായിരുന്നു ഒരു തമിഴ് മാധ്യമം റിപ്പോർട്ട് ചെയ്തത്. തന്നെ കുറിച്ച് പ്രചരിക്കുന്ന വാർത്തയിൽ സത്യമില്ലെന്ന് താരം പറയുന്നു. മനോരമ ഓൺലൈനോടായിരുന്നു താരത്തിന്റെ പ്രതികരണം.

‘എന്നെക്കുറിച്ച് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ല. സത്യമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നതിനു മുമ്പ് മാധ്യമങ്ങൾ ലഭിച്ച വിവരം ശരിയാണോ എന്നു പരിശോധിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ച് പോവുകയാണ്’, നടി പറയുന്നു. മലയാളത്തിലെ ഒരു പ്രമുഖ നടനുമായിട്ട് നിത്യയുടെ വിവാഹം നിശ്ചയിച്ചു എന്നായിരുന്നു റിപ്പോർട്ട്. സിനിമയിലെത്തിയ നാൾ മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും വിവാഹം ഉടൻ ഉണ്ടാവുമെന്നുമാണ് റിപ്പോർട്ട് പ്രചരിച്ചത്.

അതേസമയം, വിജയ് സേതുപതി നായകനാകുന്ന 19(1) (എ) ആണ് താരത്തിന്റെ പുതിയ റിലീസ് ചിത്രം. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ധനുഷ് നായകനാകുന്ന തിരുചിത്രമ്പലം എന്ന ചിത്രത്തിലും നിത്യാമേനോനാണ് നായിക. മലയാളത്തിൽ കോളാമ്പിയാണ് താരം അവസാനമായി അഭിനയിച്ച ചിത്രം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും നിത്യ മേനോൻ സജീവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button