KeralaLatest News

പരീക്ഷ എഴുതുന്നതിനിടെ കുരങ്ങൻ ഉത്തരക്കടലാസിൽ മൂത്രമൊഴിച്ചു: പരീക്ഷ പൂർത്തിയാക്കിയില്ല, സമയം കൊടുക്കാതെ അധികൃതർ

മലപ്പുറം: ഉത്തര കടലാസിൽ കുരങ്ങൻ മൂത്രമൊഴിച്ചതിനെ തുടർന്ന് എഴുതി പൂർത്തിയാക്കാൻ കഴിയാതെ പോയ പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യവുമായി വിദ്യാർത്ഥിനി രംഗത്ത്. മലപ്പുറത്താണ് സംഭവം. കഴിഞ്ഞ മാസം 24 ന് നടന്ന പ്ലസ് വൺ ബോട്ടണി പരീക്ഷയാണ് വിദ്യാർത്ഥിനിക്ക് എഴുതാൻ കഴിയാതെ പോയത്.

എടയൂർ മാവണ്ടിയൂർ ബ്രദേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനി ഷിഫ്‌ല കെ.ടിയാണ് ആവശ്യവുമായി രംഗത്തെത്തിയത്. താൻ ക്ലാസ്സിലെ ഏറ്റവും പിന്നിലെ ബെഞ്ചിൽ ആണ് ഇരുന്നതെന്നും, അദ്ധ്യാപിക ഫോണിൽ മുകളിലേക്ക് നോക്കി എന്തോ എടുക്കുന്നത് കണ്ടാണ് താനും മുകളിലേക്ക് നോക്കിയതെന്നും, അപ്പോൾ കുരങ്ങൻ മൂത്രമൊഴിക്കുകയായിരുന്നു എന്നും കുട്ടി പറയുന്നു. ഇതോടെ, തന്റെ ഉത്തരക്കടലാസും ഹാൾ ടിക്കറ്റും, ചോദ്യ കടലാസ്സുമെല്ലാം നനഞ്ഞു.

ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇത് സംഭവിച്ചത്. ക്ലാസിലുണ്ടായിരുന്ന ടീച്ചറോട് പറഞ്ഞപ്പോൾ ആദ്യം വേറെ ചോദ്യപേപ്പർ ഇല്ലെന്ന് പറഞ്ഞു. ഉത്തരക്കടലാസ് തന്ന് വീണ്ടും എഴുതാൻ അവർ ആവശ്യപ്പെടുകയായിരുന്നു. പിന്നെ പ്രിൻസിപ്പലിനെ അറിയിച്ച് രണ്ടാമത് ചോദ്യപേപ്പർ കിട്ടിയപ്പോഴേക്കും ഏറെ സമയം കഴിഞ്ഞിരുന്നു. എന്നാൽ നഷ്ടപ്പെട്ട സമയം അധികം തന്നതുമില്ല. ഇത്ര സമയമേ തരാൻ പറ്റൂ എന്ന നിലപാടിലായിരുന്നു ഇൻവിജിലേറ്ററുടെ സമീപനം. അതുകൊണ്ടു തനിക്ക് പരീക്ഷ എഴുതാനുള്ള സമയം കിട്ടിയില്ലെന്നു കുട്ടി പറയുന്നു.

ക്ലാസിലുണ്ടായിരുന്ന ടീച്ചർ കുരങ്ങനെ ഓടിക്കാനൊന്നും നോക്കിയില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇത് പോലെ സംഭവിക്കില്ലായിരുന്നു. തനിക്ക് പരീക്ഷ വീണ്ടും എഴുതാൻ അവസരം ലഭിക്കണം. അതാണ് ആവശ്യമെന്നും കുട്ടി പറയുന്നു. വീണ്ടും ഇമ്പ്രൂവ്മെന്റ് പരീക്ഷ എഴുതാനുള്ള സാഹചര്യം ഉണ്ടല്ലോ എന്ന് പ്രിൻസിപ്പാൾ പറഞ്ഞതായും ഷിഫ്‌ല പറയുന്നു. ഷിഫ്‌ലയുടെ പിതാവ് ഹബീബ് റഹ്മാൻ ഹയർ സെക്കൻഡറി ഡയറക്ടർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button