കൊച്ചി: ദിൽഷ എന്ന ചാപ്റ്റർ അവസാനിച്ചുവെന്ന് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ. നമ്മുടെ കാര്യം നോക്കി മുന്നോട്ട് പോകുന്നതാണ് നല്ലതെന്നും, എല്ലാവർക്കും വ്യക്തിപരമായ ജീവിതമുണ്ടെന്നും റോബിൻ പറയുന്നു. ദിൽഷയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും റോബിൻ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു റോബിന്റെ പ്രതികരണം.
‘ഒരു രീതിയിലുമുള്ള ഡീഗ്രേഡിങ് വേണ്ട. ഞാൻ വിഷമിച്ചിരിക്കുന്നുവെന്ന് പറയുന്നവരുണ്ട്. അത് വെറുതെ ആണ്. എനിക്ക് വിഷമമൊന്നും ഇല്ല. ഞാൻ മുന്നോട്ട് ഓരോ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്. നഷ്ടങ്ങൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും. ഞാനും ഒരു മനുഷ്യനാണ്. ഒന്നിനെ കുറിച്ചും ആലോചിച്ച് ജീവിതം പാഴാക്കാനോ സമയം കളയാനോ ഞാനില്ല. എന്റെ കരിയറുമായി ഞാൻ മുന്നോട്ട് പോവുകയാണ്. കഴിഞ്ഞുപോയ കാര്യങ്ങൾ ആണ്. ദിൽഷയെ ആരും ഡീഗ്രേഡ് ചെയ്യരുത്. വിഷമിപ്പിക്കുകയും ചെയ്യരുത്. വെറുതെ കുത്തിനോവിക്കേണ്ട ആവശ്യം എന്താണ്’, റോബിൻ വ്യക്തമാക്കി.
ബിഗ് ബോസ് സീസൺ 4 ലെ ത്രിമൂർത്തികൾ ആയിരുന്നു റോബിൻ, ദിൽഷ, ബ്ലെസി. മൂവരുടെയും സൗഹൃദം ആരാധകർ ഏറ്റെടുത്തു. ഇതിൽ ബ്ലെസ്ലിയും റോബിനും ദിൽഷയോട് പ്രണയം തുറന്നു പറഞ്ഞിരുന്നു. എന്നാൽ, ഇരുവരെയും സഹോദരനായിട്ടും സുഹൃത്തായിട്ടും മാത്രമേ താൻ കണ്ടിട്ടുള്ളു എന്ന് ദിൽഷ പലതവണ പറഞ്ഞിരുന്നു. ഷോയ്ക്കകത്ത് ഉണ്ടായിരുന്ന സൗഹൃദം പക്ഷെ സീസൺ കഴിഞ്ഞിറങ്ങിയപ്പോൾ ഇവർക്കിടയിൽ ഉണ്ടായിരുന്നില്ല. ഇതിനിടെ, റോബിനും ബ്ലെസ്ലിയും തമ്മിലുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് ദിൽഷ രംഗത്തെത്തിയിരുന്നു.
Post Your Comments